ADVERTISEMENT

വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമായ സൂമിലൂടെ ആദ്യ ഫല ലേലം നടത്തി മാതൃകയായി അമേരിക്കയിലെ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ചർച്ച്. കോവിഡ്–19 മാഹാമാരി മൂലം ഒരു പരീക്ഷണം എന്ന നിലയിലായിരുന്നു സൂമിലൂടെ ലേലം നടത്തിയത്. എന്നാൽ അത് വൻ വിജയമാകുകയും ചെയ്തു. ജൂലൈ 26 ഞായറാഴ്ച നടത്തിയ ലേലം ഇടവക വികാരിമാരായ ഡോ. ഏബ്രഹാം മാത്യു, ഡോ. ബ്ലെസൻ കെ. മോൻ എന്നിവരുടെ ആശീർവാദത്തോടെ ആരംഭിച്ചു. ഏബ്രഹാം മാത്യു (കുഞ്ഞുമോൻ) ലേലത്തിന് നേതൃത്വം നൽകി. ഭദ്രാസന ട്രഷറർ പ്രൊഫ. ഫിലിപ് തോമസ് സന്നിഹിതനായിരുന്നു.

fruits-1
ഇടവക വികാരിമാരായ ഡോ. ഏബ്രഹാം മാത്യു, ഡോ. ബ്ലെസൻ കെ. മോൻ എന്നിവർ ലേലത്തിനിടെ

ഓൺലൈൻ ലേലത്തിലൂടെ 15,500 ഡോളർ വരുമാനം ലഭിച്ചെന്ന് ഭാരവാഹികൾ അറിയിച്ചു. 150ൽപ്പരം കുടുംബങ്ങൾ പങ്കെടുത്ത ലേലത്തിൽ ചക്ക, കപ്പ, ചേമ്പ്, ചേന, നാരങ്ങ, ഓറഞ്ച്, പാവയ്ക്ക, പടവലങ്ങ, പയർ, കോവയ്ക്ക, മത്തങ്ങ, വിവിധ ഇനം പഴങ്ങൾ, കറിവേപ്പില, മുരിങ്ങ, ഒട്ടേറെ ഇനം പൂച്ചെടികൾ എന്നിവയായിരുന്നു പ്രധാനമായുമുണ്ടായിരുന്നത്. പ്രയർ ഗ്രൂപ് ലീഡേഴ്സ് ലേലം ഉറപ്പിച്ചവരുടെ സാധനങ്ങൾ അതാതു വീടുകളിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു. 

ചക്കയ്ക്കു വേണ്ടി നീണ്ടു നിന്ന വാശിയേറിയ ലേലംവിളി 770 ഡോളറിൽ ഉറപ്പിച്ചത് കൗതുകമായിരുന്നു. 

English summary: First Fruit Auction through Zoom Video Platform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com