ADVERTISEMENT

നാളികേരദിനമായ സെപ്റ്റംബര്‍ 2ന് കര്‍ഷകശ്രീയും പാരഷൂട്ട് കല്‍പവൃക്ഷയും ചേര്‍ന്ന് തെങ്ങിന്റെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കല്‍, രോഗ–കീട നിയന്തണം എന്നീ വിഷയങ്ങളില്‍ സൗജന്യ വെബിനാര്‍ നടത്തുന്നു. ഉച്ചയ്ക്ക് 3.30 മുതല്‍ 5 വരെ നടക്കുന്ന വെബിനാറില്‍ കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനത്തിലെ ശാസ്ത്രജ്ഞരായ ഡോ. സി. തമ്പാന്‍, ഡോ. എ. ജോസഫ് രാജ്കുമാര്‍ എന്നിവര്‍ വിഷയം  അവതരിപ്പിക്കുകയും സംശയങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്യും. 

റജിസ്ട്രേഷന് 8589005678 എന്ന ഫോണ്‍ നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്യാം. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 500 പേര്‍ക്ക് കര്‍ഷകശ്രീ മാസിക 6 മാസത്തേക്കു സൗജന്യമായി ലഭിക്കും. 

വെബിനാറില്‍ പങ്കെടുക്കാനുള്ള ലിങ്ക് https:/www.digitalconferences.in/coconut-webinar.

കല്‍പവൃക്ഷ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും വെബിനാറില്‍ ലഭ്യമാകും. തെങ്ങു പരിപാലനം, രോഗ, കീടനിയന്ത്രണം, നന,  ജലസംരക്ഷണം എന്നിവയില്‍ കര്‍ഷകര്‍ക്ക് ഉപദേശവും പിന്തുണയും നല്‍കി അവര്‍ക്കു മികച്ച വിളവും വരുമാനവും ഉറപ്പുവരുത്തുകയാണ് കല്‍പവക്ഷ പദ്ധതിയുടെ ലക്ഷ്യം. 

കൃഷിയിടത്തിലെ സംശയങ്ങള്‍ 1800 266 4646 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കുകയോ ചിത്രം സഹിതം 9047744886 എന്ന വാട്സാപ് നമ്പറില്‍ അയയ്ക്കുകയോ ചെയ്താല്‍ വിദഗ്ധര്‍ മറുപടി നല്‍കും. 

English summary: Karshakasree Coconut Webinar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com