ADVERTISEMENT

തേനീച്ചവളര്‍ത്തലില്‍ റബർ ബോര്‍ഡ് ഓൺലൈൻ പരിശീലനം ന‌ടത്തുന്നു. സെപ്റ്റംബര്‍ 15ന് രാവിലെ 10.30 മുതല്‍  ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. ജിഎസ്‌ടി റജിസ്ട്രേഷന്‍ ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലനഫീസ്  119 രൂപ (18 ശതമാനം ജിഎസ്‌ടിയും ഒരു ശതമാനം ഫ്ളഡ് സെസ്സും ഉള്‍പ്പെടെ) ആണ്. ജിഎസ്‌ടി റജിസ്ട്രേഷനുള്ള കേരളീയര്‍ക്കും കേരളത്തിനു പുറത്തുള്ളവര്‍ക്കും 118 രൂപയായിരിക്കും ഫീസ്. ഡയറക്ടര്‍ (ട്രെയിനിങ്), റബര്‍ബോര്‍ഡ് എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐഎഫ്എസ്‌സി കോഡ്-CBIN0284150)യുടെ കോട്ടയത്തുള്ള റബര്‍ബോര്‍ഡ് ബ്രാഞ്ചിലെ 1450300184 എന്ന  അക്കൗണ്ട് നമ്പറിലേക്ക് പരിശീലന ഫീസ് നേരിട്ട് അടയ്ക്കാം. 14ന് വൈകിട്ട് 5 വരെ റജിസ്റ്റര്‍ ചെയ്യാം. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കായിരിക്കും പ്രോഗ്രാം ലിങ്ക് ലഭിക്കുക. 

പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലും 7994650941 എന്ന വാട്സ്ആപ് നമ്പറിലും ബന്ധപ്പെടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com