ADVERTISEMENT

കോട്ടയം കുമരകം തിരുവാർപ്പ് 12–ാം വാർഡിൽ ഒരു കുടുംബത്തിലെ 8 പേർക്ക് കോവിഡ്. അനാഥമായ പശുക്കളുടെ സംരക്ഷണം ഏറ്റെടുത്ത് തിരുവാർപ്പ് ക്ഷീര സംഘം. പാലെടുക്കാനും തീറ്റ നൽകാനും ആരുമില്ലാതായതോടെയാണു സംഘം പശുക്കളെ ഏറ്റെടുത്തത്. കോട്ടയത്തെ ഫാമിലെ ജോലിക്കാരനെ എത്തിച്ച് കറവ നടത്തി. താൽക്കാലിക തൊഴുത്തിലേക്കു പശുക്കളെ മാറ്റി.

പാൽ ഉപയോഗിച്ചില്ല. രാവിലെയും വൈകിട്ടും കറവ നടത്തും. പശുക്കൾക്കു തീറ്റ ഉറപ്പാക്കും. വീട്ടിലെ തൊഴുത്തും പരിസരവും അണുവിമുക്തമാക്കി. ഏറ്റുമാനൂർ ക്ഷീര വികസന ഓഫിസർ രാജി എസ്. മണി, പഞ്ചായത്ത് അംഗം പി.എം. മണി, സംഘം പ്രസിഡന്റ് എം.എ. ഏബ്രഹാം, സെക്രട്ടറി കെ.എസ്. സജിതമോൾ എന്നിവരുടെ നേതൃത്വത്തിലാണു നടപടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com