ADVERTISEMENT

ക്ഷീരവികസന–മൃഗപരിപാലന മേഖലയിലെ വിവിധ പദ്ധതികളുടെ – സാഫല്യം 2020 – സംസ്ഥാനതല ഉദ്ഘാടനം ഇന്ന് 3ന് തിരുവനന്തപുരം പേരൂർക്കട വെറ്ററിനറി കൗൺസിൽ ഹാളിൽ വനം–മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജുവിന്റെ  അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് മുഖ്യാതിഥി ആയിരിക്കും.

മൃഗസംരക്ഷണ–ക്ഷീരവികസന മൃഗപരിപാലന മേഖലയിലെ വിപുലമായ 6 പദ്ധതികൾക്കാണ് തുടക്കംകുറിക്കുന്നത്. 150 വ്യാവസായിക ആടുവളർത്തൽ യൂണിറ്റ്, ആയിരം ചെറുകിട ആടുവളർത്തൽ യൂണിറ്റ്, 800 ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ്, 500 കേന്ദ്രങ്ങളിൽ ആടുകൾക്ക് കൃത്രിമബീജാദാനം, 25 ക്ഷീരഗ്രാമം, 15 കെപ്കോ കേരള ചിക്കൻ ഔട്ട്‌ലെറ്റ് എന്നിവ ഇതോടെ പ്രവർത്തനമാരംഭിക്കും.

English summary: Farm Projects in Livestock Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com