ചിത്രം അപ്‌ലോഡ് ചെയ്യൂ, സമ്മാനം നേടൂ; ‘സകുടുംബം കൃഷി’ പദ്ധതിക്ക് തുടക്കം

HIGHLIGHTS
  • 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റ്
  • ചിത്രം അപ്‌ലോഡ് ചെയ്യൂ, സമ്മാനം നേടൂ
kit
മലയാള മനോരമയും കോയമ്പത്തൂർ ടി സ്റ്റെയിൻസ് കമ്പനിയും ചേർന്നു സംഘടിപ്പിക്കുന്ന ‘സകുടുംബം കൃഷി’ പദ്ധതിയുടെ ഭാഗമായി ടി.എൻ. പ്രതാപൻ എംപി കൃഷി കിറ്റ് പുല്ലഴി കോൾപടവ് കർഷക സംഘത്തിലെ കോളേങ്ങാട്ട് ഗോപിനാഥനു കൈമാറി ഉദ്ഘാടനം ചെയ്യുന്നു. ടി സ്റ്റെയിൻസ് കേരള മാർക്കറ്റിങ് മാനേജർ പി.ജെ. സാജൻ ജോസഫ്, മലയാള മനോരമ സർക്കുലേഷൻ മാനേജർ സുനിൽ ഉമ്മൻ മാത്യു, മേയർ അജിത ജയരാജൻ എന്നിവർ സമീപം.
SHARE

കേന്ദ്രനയങ്ങൾ മൂലം രാജ്യത്തെ കർഷകർ വലിയ പ്രതിസന്ധി നേരിടുന്ന സമയത്താണു കേരളത്തിലെ കർഷകർ അടുക്കളമുറ്റത്തെ കൃഷിയിലൂടെ വിപ്ലവം സൃഷ്ടിക്കുന്നതെന്നു ടി.എൻ. പ്രതാപൻ എംപി. മലയാള മനോരമ–കർഷകശ്രീ ഇന്ത്യയിലെ പ്രമുഖ ജൈവ വളം കീടനാശിനി കമ്പനിയായ കോയമ്പത്തൂർ ടി സ്റ്റെയിൻസുമായി ചേർന്നു നടത്തുന്ന സകുടുംബം കൃഷി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. 

വീട്ടുകാരെല്ലാം ചേർന്നു കൃഷി ചെയ്യുന്നതിലൂടെ വലിയൊരു സംസ്കാരമാണു പ്രചരിപ്പിക്കുന്നതെന്നു മേയർ പറഞ്ഞു. മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.എ. കുര്യാക്കോസ്, ടി സ്റ്റെയിൻസ് ഓൾ ടൈം ഡയറക്ടർ ലക്ഷ്മി നാരായണൻ, പ്രസിഡന്റ് ജോൺ മാത്യൂസ്, മനോരമ സർക്കുലേഷൻ മാനേജർ സുനിൽ ഉമ്മൻ മാത്യു എന്നിവർ പ്രസംഗിച്ചു. പുല്ലഴി കോൾപടവ് കമ്മിറ്റിയിലെ കോളേങ്ങാട്ട് ഗോപിനാഥൻ ആദ്യ കിറ്റ് ഏറ്റുവാങ്ങി. 

വിത്തുമുതൽ വിളവെടുപ്പു വരെയുള്ള ഘട്ടങ്ങളിൽ പ്രയോജനപ്പെടുന്ന 15 ഇനങ്ങളടങ്ങിയ 1301 രൂപയുടെ കിറ്റാണ് ആദ്യമെത്തുന്ന 1500 വായനക്കാർക്ക് (തൃശൂർ ജില്ല) 499 രൂപയ്ക്ക് വിതരണം ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി, ഹൈബ്രിഡ് പച്ചമുളക് തുടങ്ങിയ വിത്തുകൾ, വിത്തു മുളപ്പിക്കാനുള്ള ട്രേ, ചകിരിച്ചോറ്,  ജൈവവളങ്ങൾ, ജീവാണുവളം, സ്യൂഡോമോണസ്, ട്രൈക്കോഡർമ, വെർട്ടിസീലിയം തുടങ്ങിയ ജൈവ കീടരോഗ നിയന്ത്രണമാർഗങ്ങൾ, യെല്ലോ ട്രാപ് ഈച്ചക്കെണി, ഹാൻഡ് സ്പ്രേയർ എന്നിവയാണു കിറ്റിൽ. ഇതിനു ബന്ധപ്പെടേണ്ട വളം ഡീലർ പോയിന്റുകളുടെ ഫോൺ നമ്പറുകൾ തൃശൂർ – കരിപ്പോട്ട് അഗ്രോ ട്രേഡേഴ്സ് കണിമംഗലം (9447028708), ഇരിങ്ങാലക്കുട –കെഎൽഎഫ് ആൻഡ് സൺസ് (04802823804) ചാലക്കുടി – കെഎൽഎഫ് ആൻഡ് സൺസ് (04802702360), പഴഞ്ഞി – മണ്ടുംപാൽ  സ്റ്റോഴ്സ് (9288142339), ഓട്ടുപാറ – ഐശ്വര്യ ഏജൻസീസ് (8281540611), മണലൂർ – വെറ്റ്ലാൻഡ് ഏജൻസീസ് (9895927330), മണലൂർ – വി.ടി. ഫ്രാൻസിസ് ഡീലേഴ്സ് (9846287088).

റജിസ്റ്റർ ചെയ്ത 300 പേർക്ക് ഒരു വർഷത്തെ ‘കർഷകശ്രീ’ മാസികയും ഡയറിയും (380 രൂപ വിലവരുന്നത്) സൗജന്യമായി നൽകുന്നുമുണ്ട്. 

ചിത്രം അപ്‌ലോഡ് ചെയ്യൂ, സമ്മാനം നേടൂ

നിങ്ങൾ വീട്ടിൽ മുതിർന്നവരും കുട്ടികളുമടക്കം കൃഷി ചെയ്യുന്നവരാണെങ്കിൽ അതിന്റെ ചിത്രം #sakudumbamkrishi എന്ന ഹാഷ്ടാഗിൽ ട്വിറ്ററിലും ഫെയ്സ്ബുക്കിലും അപ്‌ലോഡ് ചെയ്യുകയോ 9344914969 എന്ന നമ്പറിലേക്ക് വാട്സാപ് അയയ്ക്കുകയോ ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് ഒരു വർഷത്തേക്ക് കർഷകശ്രീയും കർഷകശ്രീ ഡയറിയും സമ്മാനം.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA