കൂടുതൽ പരിരക്ഷയോടെ ഗോസമൃദ്ധി പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം

cow-insurance
SHARE

ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി കേരള മൃഗസംരക്ഷണവകുപ്പ് സംസ്ഥാനത്തൊട്ടാകെയുളള കന്നുകാലികള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും ഗോസമൃദ്ധി പ്ലസ്സ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. ഉരുവിനും ഉടമയ്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ എന്ന രീതിയില്‍ പുനരാവിഷ്കരിച്ച പദ്ധതി കര്‍ഷന്റെ ഇഷ്ടാനുസരണം ഒരു വര്‍ഷത്തെ പദ്ധതി ആയോ മൂന്ന് വര്‍ഷത്തെ പദ്ധതി ആയോ തിരഞ്ഞെടുക്കുന്നതിന് കര്‍ഷകന് സ്വാതന്ത്ര്യവുമുണ്ട്.

സംസ്ഥാനത്തെ ലഭ്യമായ കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതികളില്‍ വച്ച് ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കാണ് ഈ ഗോസമൃദ്ധി പ്ലസ്സ് പദ്ധതി. സങ്കരയിനം പശുക്കള്‍ക്ക് 65,000 രൂപ മതിപ്പുവില വരെ പ്രീമിയം ഇനത്തില്‍ സബ്സിഡി നല്‍കുന്നതാണ്. 65,000 രൂപയ്ക്കു മുകളിലുളള ഉരുവിന്റെ വിലയുടെ പ്രീമിയം പൂര്‍ണമായും ഗുണഭോക്താവ് വഹിക്കേതാണ്.

65000 രൂപ മതിപ്പുവിലയുള്ള ഒരു പശുവിനെ അല്ലെങ്കിൽ ഒരു എരുമയെ ഇൻഷുർ ചെയ്യുന്നതിന് ജനറല്‍ വിഭാഗത്തിന് 700 രൂപയും എസ്‌സി/എസ്‌ടിക്ക് 420 രൂപയുമാണ് ഒരു വര്‍ഷത്തേക്കുള്ള പ്രീമിയം നിരക്ക്. മൂന്ന് വര്‍ഷത്തേക്ക് ഇൻഷുർ ചെയ്യുന്നതിന് ജനറല്‍ വിഭാഗത്തിന് 1762 രൂപയും എസ്‌സി/എസ്‌ടിക്ക് 1058 രൂപയുമാണ്. 

കര്‍ഷകന് 2 ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷുറന്‍സുമുണ്ട്. അപകട മരണ ഇന്‍ഷുറന്‍സ് പ്രീമിയം. 1 വര്‍ഷത്തേക്ക് 22 രൂപയും 3 വര്‍ഷത്തേക്ക് 58 രൂപയുമാണ്. കര്‍ഷകന് പൂര്‍ണമായോ ഭാഗികമായോ ഉണ്ടാകുന്ന അംഗവൈകല്യത്തിനും, അപകട മരണത്തിനും പരമാവധി 2 ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും.

ഈ പദ്ധതി സംസ്ഥാനത്തെ സര്‍ക്കാര്‍ മൃഗാശുപത്രികള്‍ വഴിയാണ് നടപ്പിലാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രാദേശിക മൃഗാശുപത്രിയുമായി ബന്ധപ്പെടുക.

English summary: Gau Samridhi Plus scheme for dairy farmers

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA