ADVERTISEMENT

മാംസ സംസ്‌കരണ രംഗത്ത് താൽപര്യമുള്ളവർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനും അതിന് അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടി കേരള വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി മീറ്റ് ടെക്‌നോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവധതരം പരിശീലനപരിപാടികൾ നടത്തുന്നു. മറ്റു പരിശീലനപരിപാടികളിൽനിന്നു വ്യത്യസ്തമായ രീതിയിൽ പ്രതിമാസ വരുമാനത്തോടുകൂടി പ്രയോഗിക പരിശീലനം നൽകും. പരിശീലന കോഴ്‌സുകൾ ചുവടെ,

1. മീറ്റ് പ്രോസസിങ് കം പ്ലാന്റ് ഓപ്പറേഷൻ

  • ദൈർഘ്യം : 2 വർഷം
  • പ്രതിമാസം സ്റ്റൈപെന്റ് : 5,500 രൂപ. 
  • വിദ്യാഭ്യാസയോഗ്യത : വിഎച്ച്എസ്‌എസ്, ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ്-ഡെയറി ഹസ്ബൻഡറി/ ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ്–പൗൾട്രി ഹസ്ബൻഡറി, സർട്ടിഫിക്കറ്റ് ഇൻ കാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ.

2. ഹോൾസം മീറ്റ് പ്രൊഡക്ഷൻ ആൻഡ് മീറ്റ് പ്രോസസിങ്  

  • ദൈർഘ്യം : 1 വർഷം  
  • പ്രതിമാസം സ്റ്റൈപെന്റ് : 4,500 രൂപ 
  • വിദ്യാഭ്യാസയോഗ്യത : വിഎച്ച്എസ്എസ്, ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ്-ഡെയറിഹസ്ബൻഡറി/ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് - പൗൾട്രി ഹസ്ബ‌ൻഡറി/ sslc

3. മീറ്റ് പ്ലാന്റ് ഓപ്പറേഷൻ ആൻഡ‍് മെയിന്റനൻസ്

  • ദൈർഘ്യം : 1 വർഷം
  • പ്രതിമാസം സ്റ്റൈപെന്റ് : 5,500 രൂപ.
  • വിദ്യാഭ്യാസയോഗ്യത : ഐടിഐ/NCVT സർട്ടിഫിക്കറ്റ് കോഴ്‌സ് - എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ/ഇലക്ട്രിക്കൽ

പരിശീലനപരിപാടിയിൽ താൽപര്യമുള്ളവർക്ക്  https://forms.gle/3QaZjbgUSYgFPCVS9 എന്ന ലിങ്ക് വഴി ഓൺലെൻ ആയോ അല്ലെങ്കിൽ തപാൽ വഴിയോ അപേക്ഷിക്കാം.

വെള്ള കടലാസിൽ എഴുതി തയാറാക്കിയ അപേക്ഷയോടൊപ്പം പിൻ ഉൾപ്പെടെയുള്ള പൂർണമായ വിലാസവും ബന്ധപ്പെടാനുള്ള ഫോൺ നമ്പർ അടങ്ങിയ ബയോഡേറ്റയും ജനനതീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പിയും 5 രൂപ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും പ്രഫസർ ആൻഡ് ഹെഡ്, മീറ്റ് ടെക്നോളജി യൂണിറ്റ്, മണ്ണുത്തി പിഒ, തൃശൂർ, 680651 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് ട്രെയിനിങ്ങിന്റെ പേരെഴുതണം. 

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 25/10/2020. കൂടുതൽ വിവരങ്ങൾക്ക്: 0487 2370956, 7907564696, 9447293042, 9895213500.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com