കറവക്കാരന്റെ വഴിയടച്ച് കോവിഡ്: കറവ വറ്റി, ഒരു വീടിന്റെ വരുമാനവും

HIGHLIGHTS
  • കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ പ്രശ്നമായി
  • ഒരു ചാക്ക് കാലിത്തീറ്റ അനുവദിച്ചതാണ് ആകെ ലഭിച്ച സഹായം
cow-alappuzha
SHARE

കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ മൂലം കറവക്കാരൻ ഒരു മാസത്തോളം വരാതിരുന്നതോടെ പശുക്കളുടെ കറവ വറ്റി; ഒപ്പം ഒരു വീടിന്റെ  വരുമാനവും. തൊഴുത്തിലുള്ള 6 പശുക്കൾക്ക് തീറ്റ വാങ്ങാൻ പോലും പണമില്ലാതെ വിഷമിക്കുകയാണ് ആലപ്പുഴ കലവൂർ തുമ്പോളി പള്ളിക്ക് പടിഞ്ഞാറ് വടക്കാലിശേരി വീട്ടിൽ രമാദേവി (53).

സെപ്റ്റംബർ 17 മുതൽ പ്രദേശം കണ്ടെയ്ൻമെന്റ് സോണായതോടെ വഴികളെല്ലാം അടച്ചു. കറവക്കാരനും വരാതായി. ക്ഷീരവികസന ഓഫിസിൽ അറിയിച്ചപ്പോൾ, ഒരു ചാക്ക് കാലിത്തീറ്റ അനുവദിച്ചതാണ് ആകെ ലഭിച്ച സഹായം. അവിവാഹിതയായ രമാദേവിയുടെയും ഭിന്നശേഷിക്കാരിയായ സഹോദരിയുടെയും ആകെ സമ്പാദ്യം 5 സെന്റിലെ വീടും 6 പശുക്കളുമാണ്. 4 വർഷം മുൻപ് ശരണ, കൈവല്യ പദ്ധതികളിലൂടെ വായ്പയെടുത്താണ് പശുക്കളെ വാങ്ങിയത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്തു. തൊഴിലുറപ്പു പദ്ധതി വഴി ആര്യാട് പഞ്ചായത്ത് തൊഴുത്ത് നിർമിച്ചു നൽകിയെങ്കിലും പകുതി പണം ഇനിയും കിട്ടാനുണ്ടെന്ന് രമാദേവി പറയുന്നു. 

കറവയുള്ള 2 പശുക്കളിൽനിന്നായി പ്രതിദിനം 10 ലീറ്ററോളം പാൽ ലഭിക്കുമായിരുന്നു. ഇതു സമീപവീടുകളിൽ വിറ്റാണ് ഇവർ കഴിഞ്ഞിരുന്നത്. 

ഫോൺ: 7034632371.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA