ADVERTISEMENT

18 വയസ് തികഞ്ഞതും എന്നാല്‍ 55 വയസ് പൂര്‍ത്തീകരിക്കുകയും ചെയ്യാത്ത 3 വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമാര്‍ഗമായി സ്വീകരിക്കുകയും എന്നാല്‍ മറ്റേതെങ്കിലും ക്ഷേമനിധിയില്‍ അംഗമല്ലാത്തതുമായ കര്‍ഷകര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം. പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിന് ഓരോ കര്‍ഷകനും 100 രൂപ റജിസ്ട്രേഷന്‍ ഫീസായി ബാങ്കില്‍ അടച്ച ചെല്ലാന്‍ സമര്‍പ്പിക്കുകയോ 100 രൂപ വിലമതിക്കുന്ന കേരള കര്‍ഷക ക്ഷേമനിധി സ്റ്റാമ്പ് അപേക്ഷയില്‍ പതിച്ചോ സമര്‍പ്പിക്കണം. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ‌

ഉടമസ്ഥനായോ, അനുമതിപത്രക്കാരനായോ, ഒറ്റി കൈവശക്കാരനായോ, വാക്കാല്‍ പാട്ടക്കാരനായോ, സര്‍ക്കാര്‍ ഭൂമി പാട്ടക്കാരനായോ, അല്ലെങ്കില്‍ ഭാഗികമായി ഒരു നിലയിലും ഭാഗികമായി മറ്റു വിധത്തിലും 5 സെന്‍റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമി കൈവശമുള്ളതും 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളതും 3 വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമായി സ്വീകരിച്ചിട്ടുള്ളതുമായ വ്യക്തികൾക്കാണ് പദ്ധതിയിൽ അംഗമാകാൻ കഴിയുക. ‘കൃഷി’യിൽ ഉദ്യാനകൃഷി, ഔഷധസസ്യകൃഷി, നഴ്സറി നടത്തിപ്പ്, മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്, ആട്, മുയല്‍, കന്നുകാലി ഉള്‍പ്പെടെയുള്ളവയുടെ പരിപാലനവും ഉൾപ്പെടും. മാത്രമല്ല കാര്‍ഷിക ആവശ്യത്തിനായുള്ള ഭൂമിയുടെ ഉപയോഗവും കൃഷിയിൽ ഉള്‍പ്പെടുന്നതാണ്. കൃഷിയില്‍നിന്നുള്ള വരുമാനം അഞ്ചുലക്ഷത്തില്‍ കവിയരുത്.

മാസം കുറഞ്ഞത് 100 രൂപ അംശദായം അടയ്ക്കുന്നവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ നിശ്ചയിച്ച് നല്‍കും. 

ബോർഡിൽ അംഗമാകുന്നവർക്ക് 8 ആനുകൂല്യങ്ങൾ ലഭ്യമാകും. വിദ്യാഭ്യാസ സഹായം, പ്രസവാനുകൂല്യം, വിവാഹധനസഹായം, അവശതാപെൻഷൻ, മരണാനന്തര ആനുകൂല്യം, അപകട ഇൻഷുറൻസ്, പെൻഷൻ, ചികിത്സാ സഹായം എന്നിവയാണ് അവ. 

English summary: Kerala State Government Launches Farmers Pension Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com