കൃഷിയെ അറിയാൻ ഒരു കൈപ്പുസ്തകം കര്‍ഷകശ്രീ ഡയറി 2021

KS-Diary
SHARE

പരമ്പരാഗത രീതിയിൽ കൃഷി ചെയ്യുന്നവർക്കും കാർഷിക, അനുബന്ധ മേഖലകളിൽ ആധുനിക സങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്നവർക്കും മൂല്യവർധന സംരംഭകർക്കും കൃഷിയിലേക്കിറങ്ങാൻ ആഗ്രഹിക്കുന്നവർക്കും വേണ്ട അറിവുകളും വിവരങ്ങളുമായി കർഷകശ്രീ ഡയറി 2021. വിത്തു മുതൽ വിപണനവും മൂല്യവർധനയുംവരെ കർഷകർക്കു വഴികാട്ടിയാകും 140 രൂപ വിലയുള്ള ഡയറി. കാർഷിക, മൃഗസംരക്ഷണ, മത്സ്യം വളർത്തൽ മേഖലകളിലെ ഒട്ടേറെ പുതിയ വിജ്ഞാനവും വിവരങ്ങളുമാണ് ഉള്ളടക്കം. കൃഷിവിവരങ്ങളും വ്യക്തിവിവരങ്ങളും പ്രതിമാസ വരവും ചെലവും രേഖപ്പെടുത്താൻ പ്രത്യേക പേജുകൾ, ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ എഴുതിവയ്ക്കാൻ പേജിൽ പ്രത്യേക സ്ഥലം എന്നിവയും ഡയറിയുടെ സവിശേഷതയാണ്. ഇപ്പോള്‍ കർഷകശ്രീ വരിക്കാരാകുന്നവർക്ക് ഈ അപൂര്‍വ സമ്മാനം സ്വന്തമാക്കാം. 

വൻകിട, ഇടത്തര, ചെറുകിട കർഷകർക്കു മാത്രമല്ല, അടുക്കളത്തോട്ടം പരിപാലിക്കുന്ന വീട്ടമ്മമാർക്കുപോലും ഉപയോഗപ്രദമായ വിവരങ്ങള്‍ ഡയറിയിലുണ്ട്. കൃഷിപ്പണി എളുപ്പമാക്കുന്ന യന്തങ്ങള്‍, അവയ്ക്കുള്ള സബ്സിഡി കാർഷികോൽപന്നങ്ങൾ ഉണക്കാനും സംസ്കരിക്കാനുമുള്ള ഡ്രയറുകള്‍, കൃഷിപ്പണി ചെയ്തുതരാൻ വിളിപ്പുറത്തെത്തുന്ന കർമസേനകൾ, തൊഴിലാളികൾ സഹിതം യന്ത്രോപകരണങ്ങൾ ലഭ്യമാക്കുന്ന സേവനകേന്ദ്രങ്ങൾ, കർഷകർ അത്യാവശ്യം അറിയേണ്ട കൃഷിനിയമങ്ങൾ, കിസാൻ ക്രെഡിറ്റ് കാർഡ് എങ്ങനെ നേടാം, കൃഷിക്കു സൗജന്യ വൈദ്യുതി ലഭിക്കാനെന്തു ചെയ്യണം വിള ഇൻഷുറൻസ് ആനുകൂല്യം നേടുന്നതെങ്ങനെ,  കാർഷികോൽപന്ന മൂല്യവർധനയിലെ സംരംഭസാധ്യതകൾ,  പരിശീലനം, സാങ്കേതിക സഹായം, ബിസിനസ് ഇൻക്യുബേഷൻ സൗകര്യങ്ങൾ കാർഷിക, മൃഗസംരക്ഷണ, മത്സ്യ, അനുബന്ധ മേഖലകളിൽ ഉന്നത വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനുമുള്ള അവസരങ്ങള്‍ എന്നിവയാണ് പ്രധാന ഉള്ളടക്കം.  കൃഷി, മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പുകളും അനുബന്ധ ഏജൻസികളും നൽകുന്ന സാമ്പത്തിക–സാങ്കേതിക സഹായങ്ങൾ, പരിശീലനം, കാർഷികോപാധികൾ എന്നിവയുടെ വിവരങ്ങളും കാർഷിക, വെറ്ററിനറി സർവകലാശാലകൾ ഉൾപ്പെടെ ഈ രംഗത്തുള്ള എല്ലാ പ്രധാന ഏജൻസികളുടെയും ജില്ല, സംസ്ഥാനതല വിലാസവും ഫോൺ നമ്പരുകളും ഈ കൈപ്പുസ്തകത്തിലുണ്ട്.

ഫോണ്‍: 9495080006

ഓൺലൈനായി കർഷകശ്രീ വരിക്കാരാവാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://subscribe.manoramaonline.com/content/subscription/subscriptionorderdetails.subscription.KS.html

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA