ADVERTISEMENT

സവാളയുടെ രുചി കയ്പ്പായി മാറിയ ദിനങ്ങളാണ് കഴിഞ്ഞുപോയത്. കിലോഗ്രാമിന് 100 രൂപയ്ക്കു മുകളിൽ വന്നിരുന്ന സവാള വില അൽപം താഴ്ന്നതിന്റെ ആശ്വാസത്തിലാണ് മലയാളികൾ. ഒപ്പം ഈജിപ്തിൽനിന്നുള്ള സവാളയും കപ്പൽ കയറി ഇങ്ങെത്തി. ഈജിപ്തിൽനിന്ന് മുംബൈയിലെത്തിച്ചശേഷം അവിടെനിന്നാണ് കേരളത്തിലെത്തിയത്. 

അതിശയിപ്പിക്കും വലുപ്പമാണ് ഈജിപ്ഷ്യൻ സവാളയുടെ പ്രത്യേകതയെന്ന് കച്ചവടക്കാർ പറയുന്നു. ഒരു സവാള അര കിലോഗ്രാമോളം തൂക്കം വരും. അതായത് ഇന്ത്യയിൽ വിളയുന്ന സവാളയുടെ ഒന്നര–രണ്ടിരട്ടി വലുപ്പം വരും. കിലോയ്ക്ക് 65 രൂപയാണ് വിപണിവില.

വലുപ്പം മാത്രമല്ല നിറത്തിലും രുചിയിലും മുന്നിലാണ് ഈജിപ്തിൽനിന്നെത്തിയ ഈ സുന്ദരിക്ക്. എന്നാൽ, കേരളത്തിൽ ആവശ്യക്കാരുണ്ടെങ്കിലും രാജ്യവ്യാപകമായി ഈ ഈജിപ്ഷ്യൻ സുന്ദരിക്ക് ആവശ്യക്കാരില്ല. മൊത്തവില 40 രൂപയായിട്ടുപോലും ഇറക്കുമതി ചെയ്ത സവാളയ്ക്ക് ആവശ്യക്കാരില്ലാത്ത അവസ്ഥയാണെന്നാണ് കോയമ്പത്തൂർ മാർക്കറ്റിലെ മൊത്തവ്യാപാരികൾ പറയുന്നത്. 

ഒരാഴ്ചയിലേറെയായി ഇറക്കുമതി ചെയ്ത ഈജിപ്ഷ്യൻ സവാള കോയമ്പത്തൂർ മൊത്തവ്യാപാരികളുടെ ഗോഡൗണിലെത്തിയിട്ട്. എന്നാൽ, ആവശ്യക്കാരില്ലാത്തതിനാൽ ചീഞ്ഞുതുടങ്ങിയെന്നും വ്യാപാരികൾ പറയുന്നു. 

English summary: Egypt Onions in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com