ADVERTISEMENT

പെരുമ്പാവൂരിനടുത്ത് കീഴില്ലത്ത് പ്രവർത്തിക്കുന്ന സഹ്യാദ്രി അക്വേറിയം ഫിഷ് പ്രൊഡ്യൂസർ കമ്പനിക്ക് ദേശീയ പുരസ്കാരം. നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡിന്റെ മികച്ച മത്സ്യ കർഷക ഉൽപാദക സംഘടനയ്ക്കുള്ള പുരസ്കാരത്തിനാണ് സഹ്യാദ്രി അർഹമായിരിക്കുന്നത്. ലോക ഫിഷറീസ് ദിനമായ നവംബർ 21ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. 

കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രി ഗിരിരാജ് സിങ്, സഹമന്ത്രിമാരായ പ്രതാപ് ചന്ദ്ര സാരംഗി, ഡോ. സഞ്ജീവ് കുമാർ ബല്യാൺ, ഫിഷറീസ് സെക്രട്ടറി ഡോ. രാജീവ് രഞ്ജൻ തുടങ്ങിയവർ ശനിയാള്ച രാവിലെ പത്തു മുതൽ ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും. 

അലങ്കാരമത്സ്യക്കർഷകർക്കുവേണ്ടി രൂപീകൃതമായ ഇന്ത്യയിലെ ആദ്യ കമ്പനിയാണ് സഹ്യാദ്രി അക്വേറിയം ഫിഷ് പ്രൊഡ്യൂസർ കമ്പനി. 2014 ജൂലൈ 15ന് റജിസ്റ്റർ ചെയ്ത കമ്പനി പൂർണതോതിൽ പ്രവർത്തനമാരംഭിച്ചിട്ട് മൂന്നു വർഷത്തോളമായി. അംഗങ്ങളായ കർഷകർക്ക് തങ്ങളുടെ മത്സ്യങ്ങളെ ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിൽക്കാനുള്ള അവസരമാണ് കമ്പനി നൽകുന്നത്. കൂടാതെ കർഷകർക്ക് അവരുടെ പണം അന്നന്നുതന്നെ ലഭ്യമാക്കാനും സഹ്യാദ്രി ശ്രദ്ധിക്കുന്നു. മത്സ്യക്കർഷകർക്ക് പരിശീലനം, അലങ്കാരമത്സ്യകൃഷിയുമായി ബന്ധപ്പെട്ട സേവനങ്ങൾ എല്ലാം ഒരുക്കാൻ കമ്പനി ശ്രദ്ധിക്കുന്നുണ്ട്.

സഹ്യാദ്രി അക്വേറിയം ഫിഷ് പ്രൊഡ്യൂസർ കമ്പനിയെക്കുറിച്ച് വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. വിഡിയോ ചുവടെ.

English summary: Best fish farmer producer organization, Benefits Of Fish Farming, ish Farming At Home, Fish Farming At Home In Kerala, Fish Farming At Home Malayalam, Fish Farming At Home Terrace, Fish Farming Benefits, Fish Farming Business, Fish Farming Business In Kerala, Fish Farming In India, Fish Farming In Kerala, Fish Farming In Tanks, Fish Farming Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com