ADVERTISEMENT

കൃഷി ലാഭമോ നഷ്ടമോ എന്ന ചോദ്യത്തിന് കൃഷിയുമായി പുലബന്ധമില്ലാത്തവർപോലും നഷ്ടം എന്ന് ഉത്തരം നൽകുന്ന കാലമാണിത്. അങ്ങനെയൊരു പൊതുബോധം സൃഷ്ടിക്കപ്പെട്ടു എന്നതാണ് ഇന്നു കേരളം നേരിടുന്ന വെല്ലുവിളിയും. പറഞ്ഞു പഴകിയ പല്ലവിക്കപ്പുറം വാസ്തവം എന്താണ്? കർഷകശ്രീ പുരസ്കാര ജേതാക്കളിൽനിന്ന് ഉത്തരം തേടുകയാണ് ഡിസംബർ ലക്കം വാർഷികപ്പതിപ്പ് 

ഈ നൂറ്റാണ്ടിന്റെ 20 വർഷങ്ങൾ പിന്നിടുമ്പോൾ കൃഷിയെക്കുറിച്ച് ഏറെക്കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ട് ഇവര്‍ക്ക്. ഏറ്റവും ശ്രദ്ധേയം, കൃഷി നഷ്ടമാണ് എന്ന് ഇവരാരും പറയുന്നില്ല എന്നതുതന്നെ. വെല്ലുവിളികളോ പ്രതിസന്ധികളോ ഇല്ലെന്നല്ല, മറിച്ച് പ്രശ്നങ്ങൾക്കിടയിലും കൃഷി ലാഭകരമാണെന്ന സത്യം ഇവരെല്ലാം  തുറന്നുപറയുന്നു . 

‘കർഷകശ്രീ ജേതാക്കളെല്ലാം ഏക്കർ കണക്കിനു കൃഷിയിടങ്ങളുള്ളവരാണ്, അവർക്ക് അതൊക്കെ സാധിക്കും’ എന്നു വിയോജിക്കുന്നവരുണ്ടാവും. എന്നാൽ ഇന്ന് ഈ കൃഷിക്കാർ അനുഭവിക്കുന്ന സൗഭാഗ്യങ്ങളും വിസ്തൃതമായ കൃഷിയിടങ്ങളുമെല്ലാം അവരുടെ വിയർപ്പിന്റെ വിലകൊണ്ടു സ്വന്തമാക്കിയതാണ് എന്ന ലളിതമായ സത്യം വിമർശിക്കുന്നവരും ഉൾക്കൊള്ളണം. അരയേക്കറിൽനിന്ന് അഞ്ചേക്കറിലേക്കും അഞ്ചേക്കറിൽനിന്നു പതിനഞ്ചേക്കറിലേക്കും അവർ വളർന്നത് അധ്വാനംകൊണ്ടും ആസൂത്രണമികവുകൊണ്ടും മാത്രമാണ്. തരിശുനിലങ്ങളും മൊട്ടക്കുന്നുകളും വിളസമൃദ്ധമാക്കിയത് മാന്ത്രികവടി ചലിപ്പിച്ചല്ല, മണ്ണിനെ മെരുക്കിയെടുത്താണ്. കൃഷികൊണ്ടു മാത്രം സമ്പത്തുണ്ടാക്കാം എന്ന സത്യം അവരിലൂടെ വെളിപ്പെടുമ്പോൾ അതുതന്നെയല്ലേ ഇന്നു കാർഷിക കേരളത്തിനു നൽകാവുന്ന ഏറ്റവും നല്ല സന്ദേശം.

11 കർഷകശ്രീകൾ, പതിറ്റാണ്ടുകളുടെ അനുഭവങ്ങൾ വിശദമായ വായനയ്ക്ക് ഡിസംബർ ലക്കം കർഷകശ്രീ വാർഷിക പതിപ്പ് കാണുക.

കർഷകശ്രീ ജേതാക്കളുടെ ലാഭവഴികൾക്കു പുറമേ കാർഷികമേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന ഒട്ടേറെ ലേഖനങ്ങളും ഡിസംബർ ലക്കം കർഷകശ്രീ മാസികയിലുണ്ട്.

ലേഖനങ്ങൾ: 

  • കൂസലില്ലാതെ കുരുമുളക് 
  • വിപണി വീട്ടിൽത്തന്നെ 
  • അധ്വാനം: അതാണ് കാര്യം!
  • കരുതിയിരിക്കാം കാലാവസ്ഥ മാറ്റത്തെ
  • മുട്ടയ്ക്കും ഇറച്ചിക്കും മുന്തിയ വിപണി 
  • റബറിനൊപ്പം ഇടവിളകൾ 
  • ഇരട്ടി നേട്ടം ഇളനീരിൽ 
  • നിത്യവരുമാനത്തിന് കൊക്കോയും ജാതിയും
  • വരട്ടെ തൊഴിലുറപ്പുകാർ
  • വരുമാനം വരുന്ന വഴികൾ
  • അതിസാന്ദ്രതയിൽ കൊക്കോ

ഓൺലൈൻ ആയി കർഷകശ്രീ വരിക്കാരാകാൻ ഈ ലിങ്കിൽ പ്രവേശിക്കുക https://subscribe.manoramaonline.com/content/subscription/subscriptionorderdetails.subscription.KS.html

English summary: 11 tips by Karshakasrees for financial success in Agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com