ADVERTISEMENT

കേരളത്തിലെ കർഷകരുടെ കണ്ണീര് കാണാത്ത ഭരണകൂടം പഞ്ചാബിലെ കർഷകർക്കുവേണ്ടി വാതോരാതെ പ്രസംഗിക്കുന്നുവെന്ന് കർഷകർ ആരോപിക്കുന്നുണ്ട്. കൃഷിസ്ഥലങ്ങളിലുള്ള വന്യജീവികളുടെ ആക്രമണം അത്രയേറെ മാനസിക–സാമ്പത്തിക–ആരോഗ്യ പ്രശ്നങ്ങൾ കേരളത്തിലെ കർഷകർക്ക് ഉണ്ടാക്കുന്നുണ്ട്. നട്ടുവളർത്തിയ വിളകൾ വിളവെടുക്കാൻ പ്രായമാകുമ്പോൾ കാട്ടുപന്നികൾ ഉൾപ്പെടെയുള്ളവ നശിപ്പിക്കുന്നത് ഹൃദയവേദനയോടെ നോക്കിനിൽക്കാനേ കർഷകന് സാധിക്കുന്നുള്ളൂ. കർഷകന്റെ വേദന കർഷകന് മാത്രമേ അറിയൂ. ആ വേദന മനസിലാകണമെങ്കിൽ മണ്ണിൽ പണിയെടുക്കണം, നട്ടുവളർത്തിയത് വന്യമൃഗങ്ങൾ കൊണ്ടുപോകുന്നത് നിസ്സഹായനായി നോക്കിക്കാണണം.

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പന്നികൾ കൂട്ടത്തോടെ നാട്ടിൻപുറങ്ങളിൽ വിഹരിക്കുകയാണ്. കാടുപോലുമില്ലാത്ത പല പ്രദേശങ്ങളിലും കാട്ടുപന്നികൾ സംഹാരതാണ്ഡവമാടുകയാണ്. അത്തരത്തിൽ നാട്ടിലിറങ്ങിയ കാട്ടുപന്നികൾ വീടിനോടു ചേർന്നുള്ള വാഴകൾ തിന്നു നശിപ്പിക്കുന്ന വിഡിയോ ഇന്നു രാവിലെ മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാഴയിൽ കൈകുത്തി എഴുന്നേറ്റുനിന്ന് മറിച്ചിട്ടാണ് അവ തണ്ടുൾപ്പെടെ കഴിക്കുന്നത്. ചെറുതും വലുതുമായി ഏഴ് പന്നികളെ വിഡിയോയിൽ കാണാം. വിഡിയോ ചുവടെ.

English summary: Wild Boar in Farm Land

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com