ADVERTISEMENT

കേരള സംസ്ഥാന സർക്കാർ - കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ കാർഷികോത്സവത്തിന്റെ ഭാഗമായി, വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പ്രഫഷണലുകൾ, കർഷകർ തുടങ്ങിയ പൊതുജനങ്ങളെ പങ്കെടുപ്പിച്ചു നടത്തപ്പെടുന്ന കേരളത്തിന്റെ കാർഷിക രംഗത്തെ ഏറ്റവും വലിയ ഹാക്കത്തോൺ മത്സരമാണ് ‘വൈഗ - അഗ്രിഹാക്ക് 2021’. കൃഷി, ബന്ധപ്പെട്ട ഭരണ നിർവഹണരംഗം, കാർഷിക മേഖലയിലേക്ക് കൂടുതൽ യുവജന പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ നിലവിലുള്ള വിഷയങ്ങൾക്ക് സാങ്കേതികവും അല്ലാതെയുമുള്ള പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുക എന്ന ലക്‌ഷ്യത്തോടെയാണ്  കേരള സംസ്ഥാന കൃഷി വകുപ്പ്  ‘വൈഗ -അഗ്രിഹാക്ക് 2021’  അവതരിപ്പിക്കുന്നത്.

സ്‌കൂൾ വിദ്യാർഥികൾ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ, കർഷകർ,  സ്റ്റാർട്ടപ്പുകൾ, പൊതുജനങ്ങൾ തുടങ്ങിയവർക്ക്  പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ തിരഞ്ഞെടുത്തു പ്രശ്നപരിഹാര മത്സരത്തിൽ പങ്കാളികളാകാം. www.vaigaagrihack.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേന ടീമുകൾക്ക് ജനുവരി 22 മുതൽ റജിസ്റ്റർ ചെയ്യാം. 31 വരെ പ്രോബ്ലം സ്റ്റേറ്റ്മെന്റുകൾ തിരഞ്ഞെടുത്ത് അവയ്ക്കുള്ള പരിഹാരം നിർദ്ദേശിക്കാവുന്നതാണ്. ‌

രണ്ടു മുതൽ അഞ്ചു പേര് വരെ അടങ്ങുന്നതായിരിക്കും ഒരു ടീം. വിദഗ്ധരടങ്ങുന്ന ജൂറി പാനൽ ഏറ്റവും മികച്ച 20 ടീമുകളെ വീതം ഓരോ കാറ്റഗറിയിൽനിന്നും തിരഞ്ഞെടുക്കും. ഇത്തരത്തിൽ തെരെഞ്ഞെടുക്കപ്പെട്ട ടീമുകൾ  ഫെബ്രുവരി 11  മുതൽ 13 വരെ തൃശൂർ സെന്റ് തോമസ് കോളേജിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുന്നതായിരിക്കും. മത്സരാർഥികൾ, അവർ നിർദ്ദേശിച്ച പ്രശ്ന പരിഹാരം (സൊല്യൂഷൻ) പ്രായോഗിക തലത്തിലേക്ക് എത്തിക്കാവുന്ന വിധം വികസിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യണം. 

വ്യത്യസ്ത ഘട്ടങ്ങളായി നടക്കുന്ന വിലയിരുത്തലിൽ  മികച്ച 10 ടീമുകളെ വീതം പവർ ജഡ്ജ്മെന്റ് എന്ന അവസാന റൗണ്ടിലേക്ക് കണ്ടെത്തുന്നു. പവർ ജഡ്ജെമെന്റ് എന്നറിയപ്പെടുന്ന ഈ റൗണ്ടിലെ വിജയികളാകും ഹാക്കത്തോൺ വിജയികൾ. പ്രായോഗികത, സാമൂഹിക പ്രസക്തി, സുതാര്യത, സാങ്കേതിക മികവ്, ചെലവ് തുടങ്ങിയവ കണക്കിലെടുത്തായിരിക്കും വിദഗ്ധരടങ്ങുന്ന ജൂറി വിജയികളെ തിരഞ്ഞെടുക്കുന്നത്. 

ഓരോ വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസ്, സർട്ടിഫിക്കറ്റുകൾ എന്നിവ നൽകും. ഫെബ്രുവരി 14നാണ് സമ്മാനദാനം. തിരഞ്ഞെടുക്കുന്ന നൂതനമായ ആശയങ്ങളടങ്ങിയ പരിഹാര മാർഗ്ഗങ്ങൾ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിൽ വരുത്തുന്നതിന് ശ്രമിക്കുകയും ചെയ്യും.

English summary: Vaiga Agri Hack 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com