6 അടി നീളമുള്ള കപ്പക്കിഴങ്ങ്, ഒരു മൂട്ടിൽ 30 കിലോ; നട്ടത് ഉരുൾപൊട്ടിയ നിലത്ത്

longest-tapioca
ഭീമൻ കപ്പക്കിഴങ്ങുമായി ബി.ഷാജിയും ഭാര്യ അമ്പിളിയും
SHARE

ഉരുൾപൊട്ടിയ നിലത്ത് നട്ട കപ്പ വിളവെടുത്തപ്പോൾ കിട്ടിയ കിഴങ്ങുകൾക്ക് ഒരാൾ പൊക്കം. 2018ലെ ഉരുൾപൊട്ടലിൽ പത്തനംതിട്ട സീതത്തോട് ചിറ്റാർ മീൻകുഴി പുത്തൻവീട്ടിൽ ബി. ഷാജിയുടെ കാർഷികവിളകളും വീടും നശിച്ചിരുന്നു. ഈ സ്ഥലത്ത് കഴിഞ്ഞ വർഷം 38 മൂട് കപ്പ നട്ടു. ഇതിന്റെ വിളവ് എടുത്തപ്പോഴാണ് 6 അടി നീളം വരെ വരുന്ന കിഴങ്ങുകൾ ലഭിച്ചത്.

കാഞ്ഞിരപ്പള്ളിയിൽ നിന്നാണ് കപ്പക്കമ്പ് കൊണ്ടുവന്നത്. ഓരോ മൂട്ടിലും 30 കിലോ വരെ തൂക്കത്തിൽ കിഴങ്ങുണ്ട്. ഉരുൾപൊട്ടലിൽ കൃഷികൾ വ്യാപകമായി നശിച്ചതു കാരണം മിക്ക കൃഷികളും ഉപേക്ഷിച്ചിരുന്നു. വിളവെടുത്ത കപ്പയുടെ ഭാഗം അയൽവാസിക്ക് നൽകി. അത്ഭുത വിളവറിഞ്ഞ് ചിറ്റാർ കൃഷി ഭവനിൽനിന്ന് ഉദ്യോഗസ്ഥരും വിളിച്ചതായി ഷാജിയുടെ ഭാര്യ അമ്പിളി പറഞ്ഞു.

English summary: Longest Tapioca from Landslide Land

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA