സൂക്ഷ്മനനയും വളപ്രയോഗവും; പരിശീലനം ഫെബ്രുവരി 10, 11 തീയതികളിൽ

micro-irrigation
SHARE

സൂക്ഷമനയും വളപ്രയോഗവും സംബന്ധിച്ചുള്ള സൗജന്യ പരിശീലന പരിപാടി ഈ മാസം 10, 11 തീയതികളില്‍ രാവിലെ 10.30 മുതല്‍ 12.30 വരെ നടത്തപ്പെടും. ഓണ്‍ലൈനായി നടത്തുന്ന പരിപാടിയിൽ മൈക്രോ ഇറിഗേഷന്‍ ആൻഡ് ഫെര്‍ട്ടിഗേഷന്റെ വിവിധ സംവിധാനങ്ങളെക്കുറിച്ചുള്ള വിശദീകരണം, വെള്ളത്തിന്‍റെ ഗുണമേന്മയ്ക്കും ചെടികള്‍ക്കും അനുസൃതമായി വിവിധ ഉപകരണങ്ങള്‍ തിരഞ്ഞെടുക്കല്‍, സൂക്ഷ്മനന സംവിധാനം സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വളപ്രയോഗത്തിന് ഉപയോഗിക്കുന്ന വിവിധ സംവിധാനങ്ങള്‍ അവ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് കേരള കാര്‍ഷിക സര്‍വകലാശാല പ്രൊഫസ്സര്‍ ക്ലാസ്സുകള്‍ എടുക്കും. 

പങ്കെടുക്കാന്‍ താൽപര്യമുള്ളവര്‍ 0487-2960079 എന്ന ഫോണ്‍ നമ്പരില്‍ രാവിലെ 10.30 മണി മുതല്‍ 4.00 മണിവരെ ബന്ധപ്പെടേണ്ടതാണ്.

English summary:  Micro Irrigation and Fertigation

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA