ADVERTISEMENT

മഞ്ഞിൻ പുതപ്പണിഞ്ഞ മൂന്നാറും കടന്ന് മറയൂർ കാന്തല്ലൂരിലെ ശീതകാല പച്ചക്കറിത്തോട്ടങ്ങളിലേക്ക് എത്തിയാൽ കണ്ണിനൊപ്പം നാവും കൊതിക്കും. ജനുവരി–ഫെബ്രുവരി മാസങ്ങളിലാണ് കാന്തല്ലൂരിലെ സ്ട്രോബെറി വിളവെടുപ്പ്. ചുവന്നുതുടുത്ത് മനം കവരും സുഗന്ധവുമായി നിൽക്കുന്ന സ്‌ട്രോബെറി പഴങ്ങൾക്കിടയിലൂടെ തോട്ടത്തിൽ കറങ്ങാൻ ഇതാണ് പറ്റിയ സമയം . ചെറിയ വിലയ്ക്ക് വയറുനിറയെ സ്ട്രോബെറി കഴിക്കാം.  

കണ്ണഞ്ചിപ്പിക്കുന്ന നിറം, കണ്ടാൽ കൊതിയൂറുന്ന ആകൃതിയും മിനുമിനുപ്പും, മനംകവരും സുഗന്ധം, തൊട്ടാൽ അതിമൃദുലം - ഇതാണ് സ്‌ട്രോബെറി. വിദേശ പരസ്യ ചിത്രങ്ങളിൽ വരുന്ന വിശിഷ്‌ട വിഭവങ്ങൾക്കു മീതെ അലങ്കാരമായി ഒരു സ്‌ട്രോബെറി പഴം വച്ചിട്ടുണ്ടാവും.

ഇംഗ്ലീഷുകാരന് തന്റെ ആഢ്യത്വം വിളിച്ചറിയിക്കാൻ ഉപകരിക്കുന്ന ഈ പഴവും നമ്മുടെ, വട്ടവട, മൂന്നാർ, പീരുമേട് പ്രദേശങ്ങളിൽ നന്നായി വളരും. മൂന്നാറിൽ വട്ടവടയിലും കാന്തല്ലൂരുമാണ് പ്രധാനമായും സ്ട്രോബറി ക‍ൃഷി നടക്കുന്നത്.

പതിവിലും വിപരീതമായി ഇത്തവണ കാന്തല്ലൂർ മേഖലയിൽ അനുഭവപ്പെട്ട കാലവസ്ഥ വ്യതിയാനം മൂലം കാർഷിക വിളകൾ നശിച്ചുവെങ്കിലും സ്ട്രോബെറി കൃഷി കർഷകന് കൈത്താങ്ങായി. മറ്റു വിളകളെല്ലാം തന്നെ പ്രദേശത്തനുഭവട്ട കനത്ത മഞ്ഞിലും മഴയിലുമായി നശിച്ചിരുന്നു. സ്ട്രോബെറി കൃഷിയെ ഭാഗികമായി ബാധിച്ചുവെങ്കിലും മഴയും മഞ്ഞും മാറിയതോടുകൂടി പഴങ്ങൾ പാകമായി തുടങ്ങി. വിനോദ സഞ്ചാരികളുടെ ഒഴുക്കും ശക്തിപ്രാപിച്ചതോടെ മികച്ച വിലയ്ക്ക് പഴം വിറ്റഴിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് കർഷകർ. 

ഷിംലയിൽ നിന്നുമെത്തിച്ച കാമറോസ് ഇനത്തിൽപെട്ട സ്ട്രോബെറി തൈകളാണ് പ്രദേശത്ത് കൂടുതലായും കൃഷിചെയ്തിരുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം ഉൽപാദനത്തിൽ കാലതാമസം ഉണ്ടായെങ്കിലും വരും ആഴ്ചകളിൽ മികച്ച രീതിയിലുള്ള വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

കിലോയ്ക്ക് 500 രൂപയ്ക്കാണ് ഇന്നലെ കാന്തല്ലൂരിൽ സ്ട്രോബെറി വിൽപന നടന്നത്. 

English summary: Strawberry Procurement Munnar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com