കർഷകർക്ക് സർക്കാർ ഫാമിലെ പശുക്കളെ ലേലത്തിൽ വാങ്ങാൻ അവസരം

cow-feed
SHARE

മൃഗസംരക്ഷണവകുപ്പിന് കീഴിലുളള ജഴ്സിഫാം വിതുരയിലെ 24 പശുക്കളെ ഫാം ഓഫീസ് പരിസരത്തുവച്ച് ഈ മാസം 15ന് 11.30ന് പരസ്യമായി ലേലം ചെയ്ത് വില്‍ക്കുന്നു. ലേലത്തില്‍ പങ്കെടുക്കുവാന്‍ താൽപര്യമുളളവര്‍ അന്നേദിവസം രാവിലെ 11ന് മുന്‍പായി 4000 രൂപ നിരതദ്രവ്യമടച്ച് ലേലത്തില്‍ പങ്കെടുക്കേണ്ടതാണ്. പശുക്കളെ ഏറ്റവും കൂടിയ തുകയ്ക്ക് ലേലംകൊണ്ട വ്യക്തിയുടെ പേര്‍ക്ക് ലേലം ഉറപ്പിക്കുന്നതും ഇയാള്‍ അപ്പോള്‍തന്നെ മുഴുവന്‍ തുകയും ഒടുക്കി പശുക്കളെ സ്വന്തം ചെലവില്‍ ഫാമില്‍നിന്ന് കൊണ്ടുപോകേണ്ടതുമാണ്. അല്ലാത്തപക്ഷം സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം ലേലം കൊണ്ട വ്യക്തിയുടെ ഭാഗത്തുനിന്ന് ഈടാക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍നിന്ന് ലഭ്യമാകും. 

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA