കൃഷി വിജ്ഞാന വ്യാപനത്തിന് ഫാം എക്സ്റ്റൻഷൻ മാനേജർ മൊബൈൽ ആപ്

HIGHLIGHTS
  • ആപ്പിലെ വിവരങ്ങൾ പത്ത് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്
  • മുന്നൂറിലധികം വിഡിയോകൾ ആപ്പിൽ ലഭ്യമാണ്
farm%20extension%20manager%20app
SHARE

കൃഷി അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മൊബൈൽ ആപ്പുമായി കേരള കാർഷിക സർവകലാശാല. കേരളത്തിലെ 100 വിളകളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളാണ് ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലിഷ്, മലയാളം ഭാഷകളിൽ വിവരങ്ങൾ ലഭ്യമാണ്.

ഉപയോഗിക്കാനുള്ള എളുപ്പത്തിനായി ആപ്പിലെ വിവരങ്ങൾ പത്ത് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വിളപരിപാലനം, കീടരോഗ നിയന്ത്രണം, ജൈവകൃഷി രീതികൾ, വളങ്ങളും കീടനാശിനികളും, കാർഷിക പ്രശ്നോത്തരി, വിഡിയോ ഗാലറി, പോസ്റ്ററുകൾ, ഡയറക്ടറി സഹായം, ആപ്ലിക്കേഷൻ വിവരങ്ങൾ, വിദഗ്ധരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവയാണ് അവ.

കൃഷിരീതി തിരഞ്ഞെടുത്താൽ ഓരോ വിളയുടെ വിത്ത്, കൃഷിരീതി, വളപ്രയോഗം മുതൽ വിളവെടുപ്പു വരെയുള്ള സമഗ്ര വിവരങ്ങൾ മനസ്സിലാക്കാം. വിളപരിപാലനത്തിൽ ധാന്യവിളകൾ, നാണ്യവിളകൾ, പഴവർഗങ്ങൾ, പച്ചക്കറിവിളകൾ, സുഗന്ധവിളകൾ, പയറുവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ, അലങ്കാരച്ചെടികൾ, ഔഷധസസ്യങ്ങൾ, കാലിത്തീറ്റവിളകൾ എന്നിങ്ങളെ ഓരോ തരം വിളകളും ഇനം തിരിച്ചിട്ടുണ്ട്.

ഓരോ വിളയ്ക്കും ഉണ്ടാകാവുന്ന കീട, രോഗ ബാധകൾ അവയുടെ പ്രതിവിധികൾ എന്നിവയും വിവിധ ജൈവകൃഷി രീതികൾ, ജൈവ കീടനാശിനികൾ തയാറാക്കുന്ന രീതികൾ തുടങ്ങിയവയെല്ലാം വിശദമായുണ്ട്.

കർഷകർക്ക് ഉപകാരപ്പെടുന്ന മുന്നൂറിലധികം വിഡിയോകൾ ആപ്പിൽ ലഭ്യമാണ്. കർഷകരുടെ സംശയങ്ങൾക്കു മറുപടി നൽകുന്ന പ്രശ്നോത്തരി, കൃഷി സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുന്നതിന് ഓരോ രംഗത്തെയും വിദഗ്ധരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ കർഷകർക്കും കൃഷിയെ സ്നേഹിക്കുന്നവർക്കും ഏറെ പ്രയോജനകരമാണ്. 

കാർഷിക സർവകലാശാലയുടെ മണ്ണുത്തിയിലുള്ള കമ്യൂണിക്കേഷൻ സെന്ററാണ് ഫാം എക്സ്റ്റൻഷൻ മാനേജർ എന്ന ആപ് വികസിപ്പിച്ചത്. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഫാം എക്സ്റ്റൻഷൻ മാനേജർ ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

English summary: Farm Extension Manager App for Farmers

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA