മൃഗസംരക്ഷണമേഖലയിൽ 1.2 കോടി രൂപയുടെ സഹായംകൂടി നൽകി പ്രോവെറ്റ്

HIGHLIGHTS
  • നടപ്പു സാമ്പത്തിക വർഷം ആകെ 2.51 കോടി രൂപയുടെ സഹായം
provet
SHARE

മൃഗസംരക്ഷണമേഖലയിൽ 1.2 കോടി രൂപയുടെ കൂടി സഹായം നൽകി പ്രോവെറ്റ് ആനിമൽ ഹെൽത്ത്. മുൻപ് രണ്ടു ഘട്ടമായി 1.31 കോടി രൂപയുടെ വെറ്ററിനറി മരുന്നുകളും ഫീഡ് സപ്ലിമെന്റുകളും വിതരണം ചെയ്തിരുന്നു. ഇതോടെ നടപ്പു സാമ്പത്തിക വർഷം ആകെ 2.51 കോടി രൂപയുടെ സഹായമാണ് മൃഗസംരക്ഷണമേഖലയിൽ പ്രോവെറ്റ് നൽകിയിരിക്കുന്നത്.

കോവിഡ്–19നെത്തുടർന്ന് പ്രതിസന്ധിയിലായ മൃഗസംരക്ഷണ മേഖലയ്ക്ക് മരുന്നുകളും ഫീഡ് സപ്ലിമെന്റുകളുമാണ് മൃഗസംരക്ഷണ, പൗൾട്രി മേഖലയിലെ കർഷകർക്കായി ഇത്തവണ പ്രോവെറ്റ് വിതരണം ചെയ്യുക. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള വെറ്ററിനറി ആശുപത്രികൾ വഴി കർഷകർക്ക് സൗജന്യമായി ഇവ ലഭിക്കും.

മൂന്നാം ഘട്ടത്തിൽ 19 ഉൽപന്നങ്ങളാണ് (കൂടുതലും ഇൻജക്ഷൻ മരുന്നുകൾ) കർഷകർക്കായി നീക്കിവച്ചിട്ടുള്ളതെന്ന് പ്രോവെറ്റ് ആനിമൽ ഹെൽത്ത് മാനേജിങ് ഡയറക്ടർ സി.കെ. സ്റ്റീഫൻ അറിയിച്ചു. ഇന്ത്യ കൂടാതെ 4 രാജ്യങ്ങളിൽകൂടി പ്രോവെറ്റിന് സാന്നിധ്യമുണ്ട്. കർഷകരാണ് ഞങ്ങളുടെ വളർച്ചയ്ക്കു പിന്നിൽ. അതുകൊണ്ടുതന്നെ പ്രതിസന്ധി കാലത്ത് കർഷകരെ സഹായിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് ഞങ്ങൾക്കുണ്ട്–സ്റ്റീഫൻ പറഞ്ഞു.

മരുന്നുകളുടെ വിതരണത്തിന് സഹായിച്ച കെഎൽഡി ബോർഡ് എംഡി ജോസ് ജയിംസ്, മറ്റ്  കെഎൽഡി ബോർഡ് ജീവനക്കാർ, മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. ദിലീപ് മാധവൻ, കേരളത്തിലെ 1146 മൃഗാശുപത്രികളിലെ ഡോക്ടർമാർ എന്നിവർക്ക് നന്ദി അറിയിക്കുന്നുവെന്നും സ്റ്റീഫൻ പറഞ്ഞു.

English summary: Provet Animal Health Donates- 1.2 Crore Worth Covid Relief Materials to Kerala Farmers

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA