ADVERTISEMENT

വഴക്കിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഈല്‍ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക്. തിരുവനന്തപുരം മൃഗശാലയിലെ സമുദ്രജല മത്സ്യമായ മൊറേ ഈല്‍ ആണ് ഗുരുതരമായി പരിക്കേറ്റ് മരണാസന്നയായത്. വയര്‍ മുറിഞ്ഞ് അണ്ഡാശയം പുറത്തുവന്ന നിലയിലായിരുന്ന മത്സ്യത്തെ വെള്ളത്തില്‍നിന്നു പുറത്തെടുത്തായിരുന്നു ശസ്ത്രക്രിയ. തിരുവനന്തപുരം മൃഗശാലാ ഡോക്ടര്‍ ജേക്കബ് അലക്‌സാണ്ടറിനൊപ്പം ഡോ. ടിറ്റു ഏബ്രഹാം, ഡോ. കെ.യു. അമൃതലക്ഷ്മി എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി.

eel-sugery-1
ശസ്ത്രക്രിയയ്ക്കുശേഷം മൊറേ ഈല്‍.

അണ്ഡാശയം പുറത്തുവന്ന നിലയിലായിരുന്ന മത്സ്യത്തെ വെള്ളത്തിന് പുറത്തെടുത്ത് അനസ്‌തേഷ്യ നല്‍കി മയക്കിയ ശേഷം അണ്ഡാശയം മുറിച്ചുമാറ്റി ശരീരത്ത് തുന്നലിടുകയായിരുന്നു. വയറിന്‌റെ ഒരു ഭാഗം മുറിഞ്ഞുപോയ സ്ഥിയിലായിരുന്നുവെങ്കിലും ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

eel-sugery-doctors
ഡോ. ടിറ്റു ഏബ്രഹാം, ഡോ. ജേക്കബ് അലക്‌സാണ്ടര്‍, ഡോ. കെ.യു. അമൃതലക്ഷ്മി എന്നിവര്‍ ശസ്ത്രക്രിയയ്ക്കുശേഷം മത്സ്യത്തിനൊപ്പം.

ഏകദേശം 3 വയസുള്ള മത്സ്യത്തിന് 630 ഗ്രാം തൂക്കമാണുള്ളത്. അനസ്‌തേഷ്യ ഉള്‍പ്പെടെ ഏകദേശം രണ്ടു മണിക്കൂര്‍ സമയംകൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. ആരോഗ്യം വീണ്ടെടുത്ത മത്സ്യം നീന്തിത്തുടങ്ങിയിട്ടുണ്ട്.

വിഡിയോ കാണാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com