മലയോരമേഖലയിലെ 20 മണ്ഡലങ്ങളിൽ മത്സരിച്ച് കരുത്ത് തെളിയിക്കാൻ കർഷകർ ഒരുങ്ങുന്നു

farmers-problem
SHARE

കേരളത്തിലെ മലയോരമേഖലകളിൽ അതിരൂക്ഷമായി തുടരുന്ന  വന്യമൃഗശല്യം, പരിസ്ഥിതി ലോലം / ബഫർ സോൺ പ്രശ്നം, നിർബന്ധിത കുടിയിറക്ക്, വനം വകുപ്പിന്റെ ഗുണ്ടായിസം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ തുടരുന്ന നിഷേധാത്മക നിലപാടുകൾക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിച്ചു മറുപടി പറയാൻ കേരളത്തിലെ കർഷകർ  ഒരുങ്ങുന്നു.

കാഞ്ഞങ്ങാട്, പേരാവൂർ, തിരുവമ്പാടി, നാദാപുരം, കൽപ്പറ്റ, സുൽത്താൻ ബത്തേരി, നിലമ്പൂർ, വണ്ടൂർ, മണ്ണാർക്കാട്, കോങ്ങാട്, ചാലക്കുടി, കോതമംഗലം, ദേവികുളം, പീരുമേട്, ഇടുക്കി, ഉടുമ്പൻചോല, റാന്നി, കോന്നി, പുനലൂർ, പാറശ്ശാല എന്നീ മണ്ഡലങ്ങളിൽ വിവിധ കർഷക സംഘടനകളുടെയും സമാനമനസ്കരായ മറ്റു സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ സ്ഥാനാർഥികളെ നിർത്തി കരുത്ത് തെളിയിക്കാനാണ് കർഷകർ ഒരുങ്ങുന്നത്.

തെലുങ്കാനയിലെ മഞ്ഞൾ കർഷകരോട് നിഷേധാത്മക സമീപനം എടുത്ത തെലങ്കാനാ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകൾ ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ, കർഷകർ പ്രതിഷേധ സൂചകമായി നിരവധി സ്ഥാനാർത്ഥികളെ നിറുത്തുകയും ആ സ്ഥാനാർത്ഥികൾ എല്ലാവരും ചേർന്ന് ഒരു ലക്ഷത്തിൽ പരം വോട്ടുകൾ നേടുകയും ചെയ്തിരുന്നു. ഇതിന്റെ അനന്തരഫലമായി മുഖ്യമന്ത്രിയുടെ മകൾ പരാജയപ്പെട്ടിരുന്നു. ആ മാതൃക പിന്തുടർന്ന് ജയ പരാജയങ്ങളെ സ്വാധീനിക്കുന്ന തരത്തിലേക്ക് കർഷകൻ എന്ന ഒറ്റ വികാരത്തിൽ ഊന്നി നിന്നു, കക്ഷി രാഷ്ട്രീയ ഭേദമന്യേ കർഷകന്റെ നിലനിൽപിനായി പോരാടേണ്ട സമയമായി എന്നാണ് മലയോര കർഷകരുടെ നിലപാട്.

വന്യമൃഗശല്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ തുടങ്ങി ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയോര മേഖലയിലെ കർഷകരുടെ നാവായി മാറിയ ഓൺലൈൻ കൂട്ടായ്മ ഈ നീക്കത്തിന് ചുക്കാൻ പിടിക്കുന്നു എന്നാണ് ലഭ്യമായ വിവരങ്ങൾ. മുകളിൽ പറഞ്ഞ 20 നിയോജകമണ്ഡലങ്ങളിലും 10000 മുതൽ 15,000 വോട്ടുകൾ വരെ നേടാൻ കഴിയുമെന്നുള്ള വിശ്വാസത്തിലാണ് കർഷക സംഘടനകൾ.

വനം വകുപ്പും കൃഷി വകുപ്പും റവന്യു വകുപ്പും ഒരു പാർട്ടിയുടെ കൈവശം ഇരുന്നിട്ടും കർഷകരെ സഹായിക്കുന്ന നിലപാടുകൾക്ക് പകരം, തികച്ചും കർഷക വിരുദ്ധ നിലപടുകൾ മാത്രം സ്വീകരിച്ചു കൊണ്ട് കേരളത്തിലെ കർഷകർക്ക് കഴിഞ്ഞ 5 വർഷം ദുരിതങ്ങൾ മാത്രം സമ്മാനിച്ച സിപിഐ പാർട്ടിയുടെ സ്ഥാനാർത്ഥികളെ മുന്നണി ബന്ധങ്ങൾക്ക്‌ അതീതമായി തിരഞ്ഞു പിടിച്ചു തോൽപ്പിക്കാനും കർഷകർ പദ്ധതിയിടുന്നുണ്ട്.

English Summary: Kerala farmers to contest in assembly election

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA