ADVERTISEMENT

വയനാട്ടിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ മയില്‍ ശല്യം മൂലം വീട്ടുമുറ്റത്തു പോലും പച്ചക്കറിക്കൃഷി നടത്താന്‍ കഴിയാതെ കര്‍ഷകര്‍. മയിലുകള്‍ കൂട്ടത്തോടെ കൃഷി നശിപ്പിക്കുന്നതാണു വീട്ടമ്മമാരടക്കമുള്ളവരെ പച്ചക്കറി കൃഷിയില്‍നിന്നു പിന്തിരിപ്പിക്കുന്നത്. കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യത്തിന് പുറമേയാണ് ഇപ്പോള്‍ മയിലുകളുടെ ശല്യവും ഏറിയത്. പുലര്‍ച്ചയോടെയെത്തുന്ന മയിലുകള്‍ പച്ചക്കറികളുടെ തണ്ടടക്കം കൊത്തിത്തിന്നു നശിപ്പിക്കുകയാണ്. വെള്ളരി, മത്തന്‍, കുമ്പളം, പയര്‍, ചീര, പാവല്‍, വെണ്ട, പീച്ചില്‍, ചീര, പടവലം, മുളക് എന്നിവയെല്ലാം മുളച്ചു വരുമ്പോള്‍ തന്നെ മയിലുകള്‍ അകത്താക്കും. 

ഗ്രാമപ്രദേശങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ എടുത്തു കൂട്ടിയിട്ടിരിക്കുന്ന കാടുപിടിച്ചു കിടക്കുന്ന തോട്ടങ്ങളിലാണ് മയിലുകളുടെ വാസം. ഇവിടെ മുട്ട വിരിഞ്ഞു പെരുകുന്ന മയിലുകളാണു കര്‍ഷകര്‍ക്ക് ദുരിതമായി മാറുന്നത്. പെരുകുന്ന മയിലുകളെ നിയന്ത്രിക്കാന്‍ വനം വകുപ്പ് നടപടിയെടുത്തില്ലെങ്കില്‍ വീട്ടുമുറ്റത്തു പോലും പച്ചക്കറി കൃഷിയിറക്കാന്‍ പറ്റാതെ കാന്താരിയടക്കം കര്‍ഷകര്‍ വില കൊടുത്തു വാങ്ങേണ്ടിവരും. മയിലുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് വരള്‍ച്ചയുടെ സൂചനയാണെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു.

English summary: No Predators Plenty to Eat Kerala Farmers Struggles with Plague of Peacocks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com