ക്ഷുദ്രജീവികളുടെ ഗണത്തിൽ പെടുത്തണം; ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ പ്രമേയം തള്ളി

wild-boar
SHARE

കൃഷി നശിപ്പിക്കുന്ന പന്നി, കുരങ്ങ് എന്നിവ ഉൾപ്പെടെയുള്ള വന്യജീവികളെ ക്ഷുദ്രജീവികളുടെ ഗണത്തിൽ പെടുത്തണമെന്നാവശ്യപ്പെട്ട ജില്ലാ പഞ്ചായത്തംഗത്തിന്റെ പ്രമേയം തള്ളി പ്രസിഡന്റ്. കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ മാസം 15ന് കോടഞ്ചേരി ഡിവിഷൻ അംഗം ബോസ് ജേക്കബ് അവതരിപ്പിച്ച കാർഷിക പ്രമേയമാണ് പ്രസിഡന്റ് തള്ളിയത്. കാർഷിക പ്രമേയത്തിൽ ഭേതഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു തള്ളിയത്.

വന്യജീവികളുടെ ആക്രമണം ഏറെയുള്ള കോഴിക്കോട്ട് അവയുടെ ശല്യത്തിന് പരിഹാരമുണ്ടാക്കാൻ പന്നിയും കുരങ്ങും ഉൾപ്പെടെയുള്ള ജീവികളെ ക്ഷുദ്രജീവികളാക്കി പ്രഖ്യാപിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടണമെന്നായിരുന്നു പ്രമേയം. പ്രമേയത്തിന് അനുകൂലമായി സഭയിൽ അംഗങ്ങൾ ചർച്ച ചെയ്തെങ്കിലും ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന പ്രമേയത്തിലെ വാചകം നീക്കം ചെയ്യണമെന്ന് പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങൾ നിലപാട് സ്വീകരിച്ചുവെന്ന് ബോസ് ജേക്കബ് ആരോപിക്കുന്നു. ഇത് എൽഡിഎഫിന്റെ കർഷകവിരുദ്ധ നിലപാട് പ്രത്യക്ഷമായി തെളിയിച്ചിരിക്കുകയാണെന്നും നിലപാട് തിരുത്താത്ത പക്ഷം കർഷകസംഘടനകളുമായി ചർച്ച ചെയ്ത് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബോസ് ജേക്കബ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 

English summary: Human-Wildlife Conflict

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA