വേനലിൽ വിളകൾക്ക് ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള ഹൈഡ്രോജെൽ ക്യാപ്സ്യൂൾ പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തിൽ ലഭിക്കും. വിളകളുടെ വേരുപടലത്തിലാണ് ക്യാപ്സ്യൂൾ നിക്ഷേപിക്കുക. ഒരു ഗ്രോബാഗിന് 4 ക്യാപ്സ്യൂൾ വേണം. വാഴയ്ക്ക് 8, കമുകിന് 10, തെങ്ങ്, ജാതി എന്നിവയ്ക്ക് 20 എന്നിങ്ങനെ നിക്ഷേപിക്കാം.
നനയ്ക്കാനാവശ്യമായ ജലത്തിന്റെ അളവ് കുറയ്ക്കാനും രണ്ട് നനകൾ തമ്മിലുള്ള ഇടവേള കൂട്ടാനും ഈ ക്യാപ്സ്യൂളുകൾ സഹായിക്കും.
വില ഒരു ക്യാപ്സ്യൂളിന് 3 രൂപ. കൊറിയർ ചാർജ് അടക്കം അയച്ചാൽ തപാലിൽ ലഭ്യമാണ്.
ഫോൺ: 0487 2370339
ഹൈഡ്രോജെല്ലിനെക്കുറിച്ച് വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
English summary: Hydrogel for Plants