സ്ഥാനാര്‍ഥികളുടെ നെഞ്ചിലെ തീയായി നിര്‍മാണ നിരോധനം, ഇനാം പ്രഖ്യാപിച്ച് കര്‍ഷകര്‍

farmer-1
SHARE

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ പട്ടയ ഭൂമിയിയിലെ നിര്‍മാണ നിരോധനം പ്രധാന ചര്‍ച്ചയായതോടെ മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെയും ആശങ്ക വര്‍ധിച്ചു. ഭൂപ്രശ്‌നങ്ങളുയര്‍ത്തി യുഡിഎഫ് 26ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനവഞ്ചനയാണെന്നാണ് സിപിഎമ്മിന്റെ വാദം.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന് ഒരു നടപടി സ്വീകരിക്കാനാവില്ലെന്ന് അറിഞ്ഞുകൊണ്ട് ജില്ലയിലെ ജനങ്ങളെ ബന്ദിയാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഇടതു നേതാക്കള്‍ വ്യക്തമാക്കുന്നു. 8 വില്ലേജുകളില്‍ മാത്രമുണ്ടായിരുന്ന നിര്‍മാണ നിരോധനം സംസ്ഥാന വ്യാപകമാക്കിയത് കോടതി ഇടപെടലിനെത്തുടര്‍ന്നാണെന്നും ഇടതുപക്ഷ നേതാക്കള്‍ വാ ദിക്കുന്നു. എന്നാല്‍ 5 വര്‍ഷം ഭരിച്ചിട്ടും ഇടത് സര്‍ക്കാര്‍ ജില്ലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശമിച്ചില്ലെന്നും കോടതി വ്യവഹാരങ്ങളുടെ പേരില്‍ റവന്യു വകുപ്പ് കരിനിയമങ്ങള്‍ അടിച്ചേല്‍പിക്കുകയായിരുന്നുവെന്നു മാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. വാദങ്ങളും പ്രതിവാദങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പചരിക്കുമ്പോള്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാണ നിരോധനം മുഖ്യ ചര്‍ച്ചാവിഷയമാക്കാനാണ് ഇതിനെതിരേ രംഗത്തെത്തിയിട്ടുള്ള സംഘടനകളുടെ നീക്കം. വ്യാപാരി വ്യവസായി ഏകോപന സമിതിയും നിര്‍മാണ നിരോധനനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

ഒരു ലക്ഷം രൂപ സമ്മാനം

2019 ഓഗസ്റ്റ് 22ലെ റവന്യൂ ഉത്തരവ് കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്നു തെളിയിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് അതിജീവന പോരാട്ട വേദി. ഇടുക്കി ജില്ലയില്‍ മാത്രമായി ചട്ടലംഘനം നടത്തിയുള്ള നിര്‍മാണങ്ങള്‍ നിരോധിച്ചും മുന്‍പ് നിര്‍മിച്ച കെട്ടിടങ്ങള്‍ പിടിച്ചെടുത്ത് പട്ടയം റദ്ദ് ചെയ്യാനുമുള്ള 2019 ഓഗസ്റ്റ് 22ലെ റവന്യൂ വകുപ്പിന്റെ ഉത്തരവ് ഏതെങ്കിലും കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് ഏതെങ്കിലും സംഘടനകളോ, വ്യക്തികളോ തെളിയിച്ചാല്‍ അവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് ഈ പ്രശ്‌നത്തില്‍ കോടതിയെ സമീപിച്ച അതിജീവന പോരാട്ട വേദി നേത്യത്വം വ്യക്തമാക്കി. ഇത് തെളിയിക്കുന്ന മുന്‍ എംപി, എംഎല്‍എമാര്‍ക്ക് 2 ലക്ഷം രൂപ നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. രേഖാമൂലമുള്ള തെളിവുകള്‍ 25ന് മുന്‍പ് ഹാജരാക്കണമെന്നും ഇവര്‍ വ്യക്തമാക്കി.

English summary: Farmers Protest Idukki

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA