ഹോമിയോ ഡോക്ടർമാരുടെ മൃഗചികിത്സ വിലക്കണമെന്ന് വെറ്ററിനറി ഡോക്ടർമാർ

bird-vet
SHARE

ഹോമിയോ ഡോക്ടർമാർ മൃഗചികിത്സ നടത്തുന്നതിനെതിരേ വെറ്ററിനറി ഡോക്ടർമാർ രംഗത്ത്. ഇന്ത്യൻ വെറ്ററിനറി കൗൺസിൽ ആക്ട് 1984 പ്രകാര്യം രാജ്യത്ത് മൃഗചികിത്സ നടത്താൻ യോഗ്യതയുള്ളവരായി കണക്കാക്കപ്പെടുന്നത് ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസസ് ആൻഡ് ആനിമൽ ഹസ്ബൻഡറി ബിരുദമുള്ള, വെറ്ററിനറി കൗൺസിൽ റജിസ്ട്രേഷനുള്ള ഡോക്ടർമാരാണ്. എന്നാൽ, സമീപകാലത്ത് ഹോമിയോപ്പതി ബിരുദധാരികളായ ചില ഡോക്ടർമാർ മൃഗചികിത്സയിൽ ഏർപ്പെടുന്നതായി കണ്ടുവരുന്നുവെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ– കേരള ആരോപിക്കുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ പ്രസിഡന്റിന് ഐവിഎ–കേരള പരാതി സമർപ്പിക്കുകയും ചെയ്തു.

മൃഗചികിത്സ നടത്തുന്ന ഹോമിയോ ഡോക്ടർമാരെ അതിൽനിന്ന് വിലക്കിക്കൊണ്ട് സർക്കുലർ പുറപ്പെടുവിക്കാൻ കൊച്ചിൻ മെഡിക്കൽ കൗൺസിൽ ഓഫ് ഹോമിയോപ്പതിക് മെഡിസിൻ റജിസ്ട്രാറോട് ആവശ്യപ്പെടണമെന്നും ഐവിഎ–കേരള കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.

എത്രയും പെട്ടെന്നുതന്നെ വിഷയത്തിൽ ഇടപെടാമെന്ന് വെറ്ററിനറി കൗൺസിൽ ഭാരവാഹികൾ ഉറപ്പു നൽകിയിട്ടുണ്ടെന്ന് ഐവിഎ–കേരള അറിയിച്ചു.

English summary: Homeopathy for animals

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA