ജാനകിക്കും നവീനും പിന്തുണ; ഉള്ളു തണുപ്പിക്കാൻ മിൽമ

milma
SHARE

ജാനകിക്കും നവീനും ഐക്യദാർഢ്യം പ്രകടിപ്പിച്ച് മിൽമ. തൃശൂർ മെഡിക്കൽ കോളജ് വിദ്യാർഥികളായ നവീന്റേയും ജാനകിയുടേയും ഡാൻസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനുപിന്നാലെ ഇവർക്കെതിരെ വർഗീയത പറഞ്ഞ് അധിക്ഷേപം നടത്താൻ ശ്രമം ഉണ്ടായിരുന്നു. ഇരുവരുടേയും പേരിലുള്ള മതപരമായ വേർതിരിവുകൾ പറഞ്ഞായിരുന്നു കുറച്ചുപേരുടെ സംഘം ചേർന്നുള്ള ആക്രമണം.

ഇതിന് മറുപടിയായി ഇരവരുടേയും നൃത്തം ചെയ്യുന്ന കാരികേച്ചർ മിൽമ സ്വന്തം പേജിൽ ഷെയർ ചെയ്തിരിക്കുകയാണ്. വൻ പിന്തുണയാണ് മിൽമയക്ക് ഇതിൽ ലഭിച്ചിരിക്കുന്നത്. 'ഡാൻസ് തുടരൂ' ഉള്ളുതണുപ്പിക്കാൻ മിൽമ എന്ന ഹാഷ്ടാഗോടെയാണ് കമ്പനി ചിത്രം പങ്കുവച്ചിരിക്കുന്നത്.

ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് കാരിക്കേച്ചറുകളിലൂടെ തങ്ങളുടെ അഭിപ്രായം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുന്ന അമൂലിന്റെ പാത പിന്തുടർന്നാണ് മിൽമയും ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ കാമ്പെയിൻ നടത്തുന്നത്. ഓരോ വിഷയവും ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിലാണ് മിൽമ ഇപ്പോൾ കൈകാര്യം ചെയ്തു മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ പങ്കുവയ്ക്കപ്പെടുന്ന ഓരോ ചിത്രത്തിനു പിറകിലും ഒരു വിഷയം ഒളിപ്പിച്ചുവയ്ക്കാൻ മിൽമ ശ്രദ്ധിക്കുന്നുണ്ട്. അക്കൂട്ടത്തിലേക്കാണ് നവീനും ജാനകിയും വിഷയമായി മാറിയത്. 

English summary:  Milma Supports Janaki and Naveen

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA