നാടന്‍ നേന്ത്രന്‍ ലണ്ടനിലെത്തി, വിതരണം തുടങ്ങി; വിഡിയോ കാണാം

banana-thalir
SHARE

ഒരു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളത്തില്‍നിന്നുള്ള നാടന്‍ നേന്ത്രന്‍ ലണ്ടനിലെത്തി. 28 ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ ലണ്ടനില്‍ എത്തിയ കപ്പലില്‍നിന്ന് കയറ്റുമതി പങ്കാളിയായ കൃഷ്ണ എക്‌സ്‌പോര്‍ട്ട് ചരക്ക് ഏറ്റെടുത്തു. വിഷുവിന് മുന്‍പ് മലയാളികള്‍ക്ക് എത്തിക്കാനുള്ള നടപടികളും തുടങ്ങി. ലണ്ടനിലെ മലയാളികള്‍ക്ക് വിഷുസദ്യയ്‌ക്കൊപ്പം ഇവിടുത്തെ നാടന്‍ നേന്ത്രനും എത്തിക്കുക എന്നതായിരുന്നു ഈ കയറ്റുമതി പദ്ധതിയുടെ പ്രധാന ലക്ഷ്യം.

സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിനൊപ്പം ഇത്തരത്തിലൊരു ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വിഎഫ്പിസികെ മുന്‍ സിഇഒ അറിയിച്ചു. കേരളത്തിലെ കര്‍ഷകര്‍ക്ക് പുതിയൊരു സാധ്യത തുറന്നുകൊടുക്കുകയാണ് ഈ കയറ്റുമതിയിലൂടെ ഉദ്ദേശിച്ചത്. വിജയകരമായ പൂര്‍ത്തിയാക്കിയ കയറ്റുമതി പദ്ധതി ഇനിയും മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചാല്‍ വിലയിടിവില്‍ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകും.

കണ്ടെയ്‌നര്‍ തുറക്കുന്ന വിഡിയോ കാണാം

English summary: Banana Export from Kerala to United Kingdom

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA