ADVERTISEMENT

വിദേശ വിപണി ലക്ഷ്യമിട്ട് കേരളത്തിൽ പ്രത്യേകം തയാറാക്കിയ നേന്ത്രന്റെ രുചി അറിഞ്ഞ് യുകെ മലയാളികൾ. വിഷുവിന് മുൻപ് ലണ്ടനിലെ സൂപ്പർമാർക്കറ്റുകളിൽ വിൽപനയ്ക്കെത്തിയ തളിർ ബ്രാൻഡ് നേന്ത്രന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. കേരളത്തനിമയുടെ രുചിക്കുവേണ്ടി ഒട്ടേറെ മലയാളികൾ വാഴപ്പഴം വാങ്ങി.

വിഎഫ്‌പിസികെയുടെ തളിർ എന്ന ബ്രാൻഡിലാണ് നേന്ത്രൻ യുകെയിലേക്ക് കയറ്റിയയച്ചത്. പിണിയിൽ എത്തിയപ്പോൾത്തന്നെ നേന്ത്രൻ വാങ്ങിയെന്ന് ലണ്ടൻ മലയാളിയായ ജിയോ മാത്യു വിതയത്തിൽ കർഷകശ്രീയോടു പറഞ്ഞു. കിലോഗ്രാമിന് 1.99 പൗണ്ടാണ് വില. ഇന്ത്യൻ രൂപയിൽ ഏകദേശം 200 രൂപ വരും. കേംബ്രിജിലെ ഇന്ത്യൻ മിനി മാർക്കറ്റിൽനിന്നാണ് ജിയോ വാഴപ്പഴം വാങ്ങിയത്. നല്ല രുചി ആയിരുന്നുവെന്നും ജിയോ അറിയിച്ചു.

ആഫ്രിക്കയിൽനിന്നുള്ള വാഴപ്പഴങ്ങളും ലണ്ടനിൽ ലഭ്യമാണ്. ഇന്ത്യൻ നേന്ത്രനോട് സാമ്യമുള്ള ആഫ്രിക്കൻ ഉൽപന്നത്തിന് ഏകദേശം 150 രൂപയാണ് വില വരിക. ഇന്ത്യൻ നേന്ത്രനെ അപേക്ഷിച്ച് അൽപം വലുപ്പക്കൂടുതൽ ഉണ്ട് എന്നതാണ് ഇവ തമ്മിലുള്ള വ്യത്യാസം. 

ബ്രാൻഡിങ് കുറേക്കൂടി മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രവാസികൾ പറയുന്നു. ഫിലിപ്പൈൻസ്, ഇക്വഡോർ എന്നിവിടങ്ങളിൽനിന്നെല്ലാം എത്തുന്ന വാഴപ്പഴങ്ങൾ പ്രത്യേകം പായ്ക്ക് ചെയ്താണ് വരുന്നത്. 5–6 പഴങ്ങളുള്ള ഓരോ പായ്ക്കിലും അവയുടെ പൂർണ വിവരങ്ങൾ ഉണ്ടാകും. അത്തരത്തിലൊരു ബ്രാൻഡിങ് രീതി സ്വീകരിച്ചാൽ ലണ്ടനിൽ കേരളാ നേന്ത്രന് കൂടുതൽ സ്വീകാര്യത ഉറപ്പുവരുത്താൻ കഴിയും. 

uk-banana-1

പഴത്തിനൊപ്പമുള്ള കാർഡിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ വിളവെടുപ്പ്, കർഷകന്റെ പേര്, ഇറക്കുമതി ചെയ്ത കമ്പനിയുടെ പേര്, കൃഷി ചെയ്ത സ്ഥലം എന്നിവ അറിയാൻ കഴിയും. ജിയോ വാങ്ങിയ വാഴപ്പഴം ഉൽപാദിപ്പിച്ചത് എ.ജെ. ജോബി എന്ന കർഷകനാണ്. അദ്ദേഹത്തിന്റെ വാഴത്തോട്ടത്തിന്റെ ചിത്രങ്ങളും ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ കാണാൻ സാധിക്കും.

English summary:Banana Export from Kerala to United Kingdom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com