സര്‍ക്കാര്‍ ഫാമുകളില്‍നിന്നുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ വില കുറച്ചു

HIGHLIGHTS
  • കാരച്ചെമ്മീന് 60 പൈസയില്‍നിന്ന് 40 പൈസയായി വില കുറച്ചു
fish-seed-impact
SHARE

സംസ്ഥാന സര്‍ക്കാരിന്റെ ഹാച്ചറികളില്‍നിന്നും ഫാമുകളില്‍നിന്നും കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ വില പുതുക്കി നിശ്ചയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് കാരച്ചെമ്മീന് 60 പൈസയില്‍നിന്ന് 40 പൈസയായി വില കുറച്ചു. കൂടാതെ ഗിഫ്റ്റ്/ചിത്രലാഡ തിലാപ്പിയകള്‍ക്ക് വലുപ്പമനുസരിച്ച് 1-3 രൂപയുടെ കുറവും വരുത്തിയിട്ടുണ്ട്. വിശദമായ വിലവിവര പട്ടിക ചുവടെ,

fish-price-2

സംസ്ഥാനത്ത് മത്സ്യക്കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ ഗുണനിലവാരം, വില എന്നിവയെക്കുറിച്ച് കര്‍ഷകര്‍ക്കിടയില്‍ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇക്കാര്യം കര്‍ഷകശ്രീ പലതവണ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. 

കര്‍ഷകരുടെ പരാതിയെത്തുടര്‍ന്ന് വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കുകയും കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഹാച്ചറികളില്‍നിന്നും ഫാമുകളില്‍നിന്നുമുള്ള കാരച്ചെമ്മീന്‍, നൈല്‍ തിലാപ്പിയ, ഗിഫ്റ്റ് തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളുടെ വില്‍പനവില പുതുക്കി നിശ്ചയിക്കണമെന്നും ഫിഷറീസ് ഡയറക്ടര്‍ അപേക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വില്‍പനവില കുറച്ചുകൊണ്ട് സംസ്ഥാന മത്സ്യബന്ധന തുറമുഖ വകുപ്പ് ഉത്തരവായത്.

English summary: Fish Seed price Revised-Karshakasree Impact

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA