കര്‍ഷകരോടൊപ്പം ഒരു ദിവസം; കര്‍ഷക സൗഹാര്‍ദ സംവാദ പരമ്പര നാളെ മുതല്‍

veterinary
SHARE

കോവിഡ് മഹാമാരിമൂലം ലോകജനതയാകെ നട്ടം തിരിയുന്ന വളയിലും അതിജീവനത്തിന്റെ പച്ചത്തുരുത്തായിനിന്ന രണ്ടു മേഖകളാണ് കൃഷിയും മൃഗസംരക്ഷണവും. കോവിഡ് മഹാമാരിക്ക് മുന്‍പുതന്നെ മൃഗസംരക്ഷണമേഖലയിലുണ്ടായിരുന്നവരും പുതിയതായി ഈ മേഖലയിലേക്ക് കടന്നു വന്നവരുമായ കര്‍ഷക സുഹൃത്തുക്കള്‍ക്കുവേണ്ടി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ മണ്ണുത്തി വെറ്ററിനറി കോളജ് യൂണിറ്റും കേരള വെറ്ററിനറി സര്‍വകലാശാലയും ചേര്‍ന്ന് നാളെ (മേയ്  05) മുതല്‍ മേയ് 18 വരെ  14 ദിവസം നീണ്ടു നില്‍ക്കുന്ന ഓണ്‍ലൈന്‍ കര്‍ഷക സൗഹാര്‍ദ്ദ സംവാദ പരമ്പര 'കര്‍ഷകരോടൊപ്പം ഒരു ദിവസം' സംഘടിപ്പിക്കുന്നു. 

നാളെ മുതല്‍ എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ 6 വരെയാണ് പരിപാടി. മീറ്റിങ് ഐഡി: 9895213500

സംവാദപരിപാടിയുടെ ആദ്യ ദിനമായ നാളെ (മേയ് 5) ചര്‍ച്ചചെയ്യുന്ന വിഷയം അടുക്കളമുറ്റത്തെ കോഴിവളര്‍ത്തലാണ്. തിരുവിഴാംകുന്ന് കോളജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. എസ്. ഹരികൃഷ്ണന്‍ ക്ലാസ് നയിക്കും.

മേയ് ആറിന് വളര്‍ത്തുമൃഗങ്ങളിലെ പരാദരോഗങ്ങള്‍- നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ മണ്ണുത്തി വെറ്ററിനറി കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. കെ. ശ്യാമള ക്ലാസ് നയിക്കും.

മേയ് 7ന് കറവപ്പശുക്കളുടെ ശാസ്ത്രീയ പരിപാലനം എന്ന വിഷയത്തില്‍ മണ്ണുത്തി വെറ്ററിനറി കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ജസ്റ്റിന്‍ ഡേവിസ് ക്ലാസ് നയിക്കും.

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA