ADVERTISEMENT

ലോക വെറ്ററിനറി ദിനത്തോട് അനുബന്ധിച്ച് മൃഗസംരക്ഷണമേഖലയിലെ കര്‍ഷക സുഹൃത്തുക്കള്‍ക്കായി ഫോട്ടോഗ്രഫി മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ മണ്ണുത്തി യൂണിറ്റും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 

അതിജീവനം മൃഗസംരക്ഷണത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കിയായിരിക്കണം ഫോട്ടോകള്‍ അയയ്‌ക്കേണ്ടത്. ഫോണിലോ ഡിജിറ്റല്‍ ക്യാമറയിലോ പകര്‍ത്തിയ ലാന്‍ഡ്‌സ്‌കേപ് മോഡിലുള്ള ചിത്രങ്ങള്‍ അനുയോജ്യമായ ശീര്‍ഷകത്തോടെയോ 20 വാക്കുകളില്‍ കവിയാത്ത വിവരണത്തോടുകൂടിയോ അയയ്ക്കാം. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ഏതു ചിത്രവും അയയ്ക്കാം. ഒരു കര്‍ഷകന് പരമാവധി 2 ചിത്രങ്ങള്‍ വരെ അയയ്ക്കാന്‍ കഴിയും.

5 എംബിയില്‍ കവിയാത്ത ചിത്രങ്ങള്‍ jpeg ഫോര്‍മാറ്റില്‍ ആയിരിക്കണം. സമര്‍പ്പിക്കുന്ന ചിത്രങ്ങളില്‍ ബോര്‍ഡറുകളോ ലോഗോകളോ കോപ്പിറൈറ്റ് മാര്‍ക്കുകളോ മറ്റ് അടയാളങ്ങളോ ഉണ്ടാവാന്‍ പാടില്ല. മറ്റു മത്സരങ്ങളില്‍ സമ്മാനാര്‍ഹമായ ഫോട്ടോകള്‍ പരിഗണിക്കില്ല. 

എന്‍ട്രികള്‍ മേയ് 10നു മുന്‍പ് 790778992 എന്ന വാട്‌സാപ് നമ്പരിലോ ivawvd@gmail,com എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 790778992 എന്ന നമ്പറില്‍ ബന്ധപ്പെടാം.

വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസും സമ്മാനിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം 3000 രൂപ, 2000 രൂപ, 1000 രൂപയാണ് ക്യാഷ് പ്രൈസ്.

English summary: Photography Contest for Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com