ADVERTISEMENT
പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സിന്റ പുതിയ  ഉൽപന്നം 'അതുല്യം  ഗ്രോവര്‍ കോഴിത്തീറ്റ' മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വിപണിയിൽ അവതരിപ്പിച്ചു. ഇന്ന് മന്ത്രിയുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ കേരള ഫീഡ്‌സ് എംഡി ഡോ. ബി. ശ്രീകുമാര്‍ സന്നിഹിതനായിരുന്നു. കേരള ഫീഡ്‌സ് ബ്രാന്‍ഡ് അംബാസഡറും ചലച്ചിത്രതാരവുമായ ജയറാമും  കേരള ഫീഡ്‌സ് ഉദ്യോഗസ്ഥരും ഡീലര്‍മാരും ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു. 8 മുതല്‍ 20 വരെ ആഴ്ച പ്രായമുള്ള മുട്ടക്കോഴികള്‍ക്കുള്ള തീറ്റയാണ് കേരള ഫീഡ്സിന്റെ അതുല്യം ഗ്രോവർ കോഴിത്തീറ്റ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com