ADVERTISEMENT

പിങ്ക് ഗ്ലോ പൈനാപ്പിൾ ഇപ്പോൾ പൈനാപ്പിൾ കർഷകർക്കിടയിലെ മധുരമുള്ള ചർച്ചയാണ്. കാണുമ്പോൾ സാധാരണ പൈനാപ്പിൾ പോലെ തോന്നുമെങ്കിലും മുറിക്കുമ്പോൾ അകം നിറയെ പിങ്ക് നിറമാണ്. നിറം മാത്രമല്ല ആകർഷകം. നാവിൽ മേളപ്പെരുക്കം സൃഷ്ടിക്കുന്ന മധുരവും പിങ്ക് പൈനാപ്പിളിന്റെ പ്രത്യേകതയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ കൃഷിയുള്ള പ്രദേശങ്ങളിൽ ഒന്നായ വാഴക്കുളത്തെ കർഷകർ ഇപ്പോൾ പിങ്ക് പൈനാപ്പിൾ കേരളത്തിൽ കൃഷി ചെയ്യാനാകുമോ എന്ന അന്വേഷണത്തിലാണ്.

ആഗോള പഴവർഗ ഉൽപാദകരായ ഡെൽമോൺഡെ എന്ന അമേരിക്കൻ കമ്പനിയാണ് ജനിതക മാറ്റം വരുത്തി പിങ്ക് ഗ്ലോ പൈനാപ്പിൾ വികസിപ്പിച്ചെടുത്തത്. കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവും മഞ്ഞ നിറമുള്ള പൈനാപ്പിളിനേക്കാൾ മധുരവും ഇതിനുണ്ടെന്നാണ് ഡെൽമോൺഡെ അവകാശപ്പെടുന്നത്. 

2016 ഡിസംബറിൽ ആണ് അമേരിക്കയിൽ എഫ്ഡിഎ ഇതിന് അനുമതി കൊടുത്തത്. കോസ്റ്ററിക്കയിൽ ആണ് ഇവയുടെ ഉൽപാദനം. ജനിതക മാറ്റം വരുത്തിയതിനാൽ ഈ ഇനം പൈനാപ്പിൾ ഇന്ത്യയിൽ കൃഷി ചെയ്യാൻ സാധിക്കില്ലെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

ജനിതക മാറ്റം വരുത്തിയ കാർഷിക ഉൽപന്നങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് കൃഷി ചെയ്യാൻ അനുവാദമില്ല. 

കാൽ നൂറ്റാണ്ടിൽ അധികമായി കേരളത്തിൽ പ്രവർത്തിക്കുന്ന 2 പൈനാപ്പിൾ ഗവേഷണ കേന്ദ്രങ്ങളിലൂടെ ഇത്തരത്തിൽ ജനപ്രിയ പൈനാപ്പിൾ ഇനങ്ങൾ വികസിപ്പിച്ച് കൃഷിക്ക് ഉപയോഗിക്കാൻ ലഭ്യമാക്കണം എന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

കേരളത്തിലെ 2 പൈനാപ്പിൾ ഗവേഷണ കേന്ദ്രങ്ങൾ ഇതുവരെ ജനപ്രിയമായ ഒരിനം പൈനാപ്പിൾ പോലും വികസിപ്പിച്ചിട്ടില്ലെന്നു കർഷകർ പറയുന്നു. അമൃത എന്ന പേരിൽ ഒരിനം പൈനാപ്പിൾ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാരും കൃഷി ചെയ്യുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

English summary: Pinkglow pineapple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com