ഇന്നത്തെ കാർഷിക വാർത്തകളും അറിയിപ്പുകളും (2021 ഓഗസ്റ്റ് 6, വെള്ളി)

agri-news-aug-6
SHARE

നിറപുത്തരിക്കുള്ള നെൽക്കതിർ

കേരളത്തില്‍ പരമ്പരാഗതമായി നടന്നു വരുന്ന കാര്‍ഷികോത്സവമായ നിറപുത്തരി ആഘോഷത്തിന് ആവശ്യമായ നെല്‍ക്കതിര്‍, കേരള കാര്‍ഷിക സര്‍വകലാശലയുടെ കീഴില്‍ നെടുങ്കാട് സ്ഥിതിചെയ്യുന്ന സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ (ഐഎഫ്എസ്ആര്‍എസ്) ഒരു ചതുരശ്ര മീറ്ററിന് നൂറു രൂപ എന്ന നിരക്കിൽ വിതരണത്തിനായി തയാറായിട്ടുണ്ട്. ആവശ്യമുളളവര്‍ 0471-2343586 എന്ന ഫോണ്‍ നമ്പരില്‍ സ്ഥാപനവുമായി  നേരിട്ട് ബന്ധപ്പെടണം. 

ജാപ്പനീസ് കാടക്കുഞ്ഞുങ്ങൾ

ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽനിന്നും ഒരു ദിവസം പ്രായമായ അത്യുൽപാദന ശേഷിയുള്ള ജാപ്പനീസ് കാടക്കുഞ്ഞുങ്ങൾ എട്ടു രൂപ നിരക്കിൽ തിങ്കൾ , വ്യാഴം ദിവസങ്ങളിൽ ലഭ്യമാണെന്ന് പ്രൊഡക്ഷൻ മാനേജർ അറിയിച്ചു. റജിസ്റ്റർ ചെയ്യാൻ 0479 2452277, 9495805541‌.

നല്ലയിനം തൈകൾക്ക്

കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തിൽ നല്ലയിനം കുരുമുളക്, കുറ്റ്യാടി തെങ്ങിൻ തൈകൾ, മോഹിത് നഗർ, മംഗള  ഇന്റർസെ കവുങ്ങിൻ തൈകൾ, ജാതി ഗ്രാഫ്റ്റ് , മാവ് ഗ്രാഫ്റ്റ് എന്നീ നടീൽ വസ്തുക്കളും മണ്ണിര കമ്പോസ്റ്റ് , ട്രൈക്കോഡെർമ, സ്യൂഡോമോണസ്, വാഴയുടെ സൂക്ഷ്മ മൂലകക്കൂട്ട് അയർ, പച്ചക്കറികളുടെ സമ്പൂർണ സൂക്ഷ്മ മൂലക കൂട്ട് എന്നീ കാർഷിക സാങ്കേദിക ഉപാധികളും, കൂൺ വിത്ത്, നീം സോപ്പ്, ഫെറമോൺ കെണി തുടങ്ങി വിവിധ നടീൽ വസ്തുക്കൾ വിൽപ്പനയ്ക്ക് തയാറായിട്ടുണ്ടെന്ന് പ്രോഗ്രാം കോർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0496-2966041.

ജൈവ നിയന്ത്രണ ഉപാധികൾ

വേങ്ങേരിയിൽ പ്രവർത്തിക്കുന്ന കേരള കാർഷിക സർവകലാശാലയുടെ കാർഷിക വിജ്ഞാന വിപണന കേന്ദ്രത്തിൽ മീലിമൂട്ട, നിമാവിരകൾ എന്നിവയ്ക്ക് എതിരെ ഉള്ള പോച്ചോണ്ണിയ, പെസീലിയോമൈസസ്, പൊട്ടാഷ് വളമായ ബയോപൊട്ടാഷ്‌, ചെടികളുടെ വേരുകളെ ശക്തിപ്പെടുത്തുന്ന വിഎഎം, രോഗപ്രതിരോധ ശേഷി വർധിപ്പിച്ചു വളർച്ച കൂട്ടുന്ന സ്യൂഡോമോണസ്, ട്രൈക്കോഡെർമ, പ്രാണികൾക്കൾക്കു എതിരെയുള്ള ബ്യൂവേറിയ, പച്ചക്കറിക്കുള്ള മൈക്രോ ന്യൂട്രിയന്റ് മിക്സ് സമ്പൂർണ, പച്ചക്കറി വിത്തുകളായ ചീര, കൈപ്പ, പടവലം, മത്തൻ, വള്ളിപ്പയർ, വഴുതന, പീച്ചിൽ, മാവിനുള്ള കായീച്ചകെണി, പച്ചക്കറികൾക്കുള്ള കായീച്ചകെണി തുടങ്ങിയ വിവിധ ജൈവ നിയന്ത്രണ ഉപാധികൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0495 2935850.

പരിശീലന പരിപാടികള്‍

കേരള കാര്‍ഷിക സര്‍വകലാശാല ഹൈടെക് റിസര്‍ച്ച് ആൻഡ് പരിശീലന യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11, 12, 13 തീയതികളില്‍  രാവിലെ 10.30 മുതല്‍ 12.30 വരെ ഓണ്‍ലൈനായി നടത്തുന്ന പരിശീലനപരിപാടിയില്‍ കാല്‍ സെന്റിലും അര സെന്റിലും (180 മുതല്‍ 225 ചെടികള്‍ വരെ) നിർമിച്ചിട്ടുള്ള ഹൈടെക്ക് അടുക്കളതോട്ടത്തിന്റെ നിര്‍മാണവും പരിപാലനവും എന്ന വിഷയത്തില്‍  ക്ലാസ്സുകള്‍ സംഘടിപ്പിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്  0487 - 2960079, 7025498850. 

സ്റ്റേറ്റ് അഗ്രിക്കൾച്ചർ മാനേജ്മെന്റ് ആൻഡ് എക്സ്റ്റൻഷൻ ട്രയിനിങ് ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ  ആഭിമുഖ്യത്തിൽ ഇന്ന് (06.08.2021) വൈകുന്നേരം 4 മുതൽ തോട്ട വിളകളിലെ യന്ത്രവൽക്കരണം എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലനം നടത്തുന്നു. സമേതി കേരളയുടെ ഫെയ്സ്ബുക്ക് പേജിൽ പരിശീലനം തത്സമയം വീക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  0471 – 2740440 / 9349482600. 

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സർവകലാശാലയുടെ ആഭിമുഖ്യത്തില്‍ ‘ഓമനമൃഗങ്ങളിലെ പ്രത്യുൽപാദനവും അനുബന്ധരോഗങ്ങളും’ എന്ന വിഷയത്തില്‍ ഇന്ന് വൈകുന്നേരം 5ന് ഓണ്‍ലൈന്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. https://us02web.zoom.us/j/9995213500 എന്ന ലിങ്കിലൂടെ 9995213500 എന്ന ഐ ഡി ഉപയോഗിച്ച് പരിശീലന പരിപാടിയിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് 9446714462.

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി ആൻഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആഭിമുഖ്യത്തില്‍ ഇന്നും നാളെയും ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു.  പങ്കടുക്കാന്‍ താല്‍പ്പര്യമുളളവര്‍ 9188522711 എന്ന നമ്പരില്‍ വാട്സാപ് സന്ദേശം അയച്ച് പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0469 - 2965535.

തിരുവനന്തപുരം കൃഷി വിജ്ഞാന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം 7ന് വാഴക്കര്‍ഷകര്‍ക്ക് പ്രചോദനമായി വാഴക്കുല പൊതിയുന്ന ഉപകരണത്തിന്‍റെ പരിശീലനം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9400288040. 

റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് റബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷിയില്‍ ഈ മാസം 10ന് രാവിലെ 10.30 മുതല്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്സാപ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 10, 11 തീയതികളിലായി ചെറുകിട നാമമാത്ര പശുഫാമുകളിലെ ആരോഗ്യ പ്രത്യുൽപാദന പരിരക്ഷ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഓൺലൈൻ പ്ലാറ്റ്ഫോമിൽ കർഷക സെമിനാർ സംഘടിപ്പിക്കുന്നു. https://us02web.zoom.us/j/9995213500 എന്ന ലിങ്കിലൂടെ സെമിനാറിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9400322511.

English summary: Agri News August 6

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA