തെങ്ങില്‍നിന്നു കൂടുതല്‍ വിളവും ആദായവും; സൗജന്യ വെബിനാർ

Coconut-Day-webinar
SHARE

ലോക നാളികേര ദിനമായ സെപ്റ്റംബര്‍ 2ന് ഉച്ചകഴിഞ്ഞ് 3ന് കര്‍ഷകശ്രീ മാസികയും മാരികോ പാരച്യൂട്ട് കല്‍പവൃക്ഷയും ചേര്‍ന്നു കേരകര്‍ഷകര്‍ക്കായി സൗജന്യ വെബിനാര്‍ നടത്തുന്നു. 'തെങ്ങില്‍നിന്നു കൂടുതല്‍ വിളവും ആദായവും' എന്നതാണ് പ്രധാന വിഷയം. തെങ്ങിന്റെ വിവിധ ഇനങ്ങളും പരിപാലന രീതികളും തെങ്ങുകളുടെ രോഗ-കീടബാധകളും പരിഹാരമാര്‍ഗങ്ങളും എന്നീ വിഷയങ്ങളില്‍ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപന(സിപിസിആര്‍ഐ)ത്തിന്റെ കാസര്‍കോട് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി. തമ്പാന്‍, കായംകുളം സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ചന്ദ്രിക മോഹന്‍ എന്നിവര്‍ ക്ലാസെടുക്കും. മണ്ണിന്റെ വളക്കൂറും ജൈവാംശവും വര്‍ധിപ്പിക്കാനും കൊമ്പന്‍ചെല്ലി, ചെമ്പന്‍ചെല്ലി, വെള്ളീച്ച എന്നിവയെ  നിയന്ത്രിക്കാനുമുള്ള മര്‍ഗങ്ങള്‍ വിദഗ്ധര്‍ നിര്‍ദേശിക്കും. കര്‍ഷകര്‍ക്കു സംശയനിവാരണത്തിനുള്ള അവസരവും വെബിനാറില്‍ ഉണ്ടായിരിക്കും. വെബിനാറില്‍ പങ്കെടുക്കുന്നതിന് റജിസ്റ്റര്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ https://digitalconferences.co.in/mmcoconutdaysep22021/

Coconut-Day-webinar2

കല്‍പവൃക്ഷ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും വെബിനാറില്‍ ലഭ്യമാകും. തെങ്ങു പരിപാലനം, രോഗ-കീടനിയന്ത്രണം, നന, ജലസംരക്ഷണം എന്നിവയില്‍ കര്‍ഷകര്‍ക്ക് ഉപദേശവും പിന്തുണയും നല്‍കി അവര്‍ക്കു മികച്ച വിളവും വരുമാനവും ഉറപ്പുവരുത്തുകയാണ് കല്‍പവൃക്ഷ പദ്ധതിയുടെ ലക്ഷ്യം. കൃഷിയിടത്തിലെ സംശയങ്ങള്‍ 1800-266-4646 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കുകയോ ചിത്രം സഹിതം 9047744886 എന്ന വാട്‌സാപ് നമ്പറില്‍ അയയ്ക്കുകയോ ചെയ്താല്‍ വിദഗ്ധര്‍ മറുപടി നല്‍കും.

പാരച്യൂട്ട് കല്‍പവൃക്ഷ ഫൗണ്ടേഷന്‍ 

മാരികോ സ്ഥാപിച്ച പാരച്യൂട്ട് കല്‍പവൃക്ഷ ഫൗണ്ടേഷന്റെ ഉദ്ദേശ്യലക്ഷ്യം നാളികേരകര്‍ഷകരുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കുക എന്നതാണ്. ദേവനാഗരി ലിപിയിലുള്ള കല്‍പവൃക്ഷ എന്നതിന്റെ അര്‍ഥം എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരുന്ന വൃക്ഷം എന്നാണ്. കര്‍ഷകരുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന ലാഭേച്ഛയില്ലാത്ത ഒരു സ്ഥാപനമാണിത്. തമിഴ്‌നാട്, കര്‍ണാടകം, കേരളം, ആന്ധ്രപ്രദേശ് എന്നീ നാലു സംസ്ഥാനങ്ങളില്‍പ്പെട്ട രണ്ടു ലക്ഷം ഏക്കറിലായി 40,000ലേറെ നാളികേരകര്‍ഷകര്‍ കല്‍പവൃക്ഷയില്‍ ഇപ്പോള്‍ എൻറോൾ ചെയ്തിട്ടുണ്ട്. 

Coconut-Day-webinar3

ശാസ്ത്രീയമായ തെങ്ങു കൃഷിയില്‍ കര്‍ഷകര്‍ക്ക് അവബോധമുണ്ടാക്കുന്നതിനും തെങ്ങു കൃഷി  അഭിവൃദ്ധിപ്പെടുത്തുന്നതിനും കല്‍പവൃക്ഷയുടെ 100ല്‍ കൂടുതലുള്ള അഗ്രോണമിസ്റ്റുകള്‍ നിരന്തരമായി ഫാമുകള്‍ സന്ദര്‍ശിക്കുന്നു. മാത്രമല്ല പ്രൊഡക്ടിവിറ്റി ഇംപ്രൂവമെന്റ് പ്രോഗ്രാം കൂടാതെ ഫോണില്‍ ബന്ധപ്പെടുന്നവര്‍ക്ക് വിദഗ്ധന്റെ സേവനവും കല്‍പവൃക്ഷ നല്‍കുന്നു. അഗ്രി ബിസിനസ് സെന്റര്‍, കൃഷിസ്ഥലത്ത് കുളം നിര്‍മിച്ച് ജലസംരക്ഷണ പരിപാടികള്‍, തെങ്ങ് കര്‍ഷകര്‍ക്ക് കല്‍പവൃക്ഷ നോളജ് സെന്റര്‍ മുതലായവ വഴി ക്ലാസ്‌റൂം പരിശീലനം എന്നിവയും നല്‍കിവരുന്നു. 

Coconut-Day-webinar1

നാളികേര ഉല്‍പാദക സംസ്ഥാനങ്ങളിലെ, പ്രത്യേകിച്ചു ദക്ഷിണേന്ത്യയിലെ നാളികേരകര്‍ഷകര്‍ക്ക് അവരുടെ ജീവിതത്തില്‍ ക്രിയാത്മകമായ സ്വാധീനം ഉണ്ടാക്കുന്നതാണ് ഈ പ്രോഗ്രാം.

English summary: Marico Parachute Kalpavriksha Coconut Day Webinar

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA