ADVERTISEMENT

നല്ല വളക്കൂറുള്ള മണ്ണിലും ധാരാളം ജൈവവളം ചേര്‍ക്കുന്ന കുരുമുളകു കൊടിക്കും രാസവളം കുറച്ചു നല്‍കിയാല്‍ മതി.  കൊടിയുടെ ചുറ്റും രണ്ടടി വ്യാസത്തില്‍ എടുത്ത തടത്തില്‍ വളം വിതറി മുപ്പല്ലികൊണ്ട് വേരുകള്‍ പൊട്ടാതെ കൊത്തിച്ചേര്‍ക്കാം. തടമെടുക്കുമ്പോള്‍ വേരുകള്‍ക്ക് മുറിവേറ്റാല്‍ ദ്രുതവാട്ടത്തിനുളള സാധ്യത കൂടും. വളം ഒലിച്ച് നഷ്ടപ്പെടാതിരിക്കാനും, മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും, താപനില ക്രമീകരിക്കുന്നതിനും, കളനിയന്ത്രണത്തിനും പുതയിടല്‍ സഹായിക്കും.  മഴ ശമിക്കുന്നതോടെ സ്യൂഡോമോണാസ് ഫ്ളൂറസന്‍സ് 20 ഗ്രാം ഒരു ലീറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുകയും, ട്രൈക്കോഡെര്‍മ കള്‍ച്ചര്‍ ചുവട്ടില്‍ ചേര്‍ക്കുകയും ചെയ്യുകയാണെങ്കില്‍ ദ്രുതവാട്ടം അടക്കമുളള രോഗങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കും. 

English summary: Manuring And Fertilizing Black Pepper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com