ADVERTISEMENT

ആടുകളുടെ കണ്ണിന്റെ നിറം നോക്കി വിരബാധയുണ്ടോ എന്നു കണ്ടെത്താനുള്ള സംവിധാനം തൃശൂർ മണ്ണുത്തി വെറ്ററിനറി കോളജിൽ വികസിപ്പിച്ചെടുത്തു. അനാവശ്യമായി വിരമരുന്ന് നൽകുന്നത് ഒഴിവാക്കാൻ ഇതുമൂലം സാധിക്കും. വെറ്ററിനറി കോളജിലെ പരാദവിഭാഗത്തിന്റേതാണ് ഗവേഷണഫലം. 

കാഷ്ഠത്തിലെ വിരകളുടെ മുട്ടകളുടെ എണ്ണം, രക്തത്തിലെ പാക്ക്ഡ് ചുവന്ന കോശങ്ങളുടെ അളവ്, കണ്ണിലെ നിറം എന്നിവ തമ്മിലുള്ള ബന്ധം മനസ്സിലാക്കി വിളർച്ച സൂചിക തയാറാക്കിയാണു പഠനം നടത്തിയത്. പഠന വിവരം വെറ്ററിനറി ഡോക്ടർമാർക്കു പകർന്നു നൽകാൻ സംവിധാനം ഒരുങ്ങുന്നതായി വെറ്ററിനറി പരാദ വിഭാഗത്തിലെ ഡോ. കെ. ശ്യാമള പറഞ്ഞു. പരാദവിഭാഗം മുൻ മേധാവി ഡോ. കെ. ദേവതയുടെ കീഴിലായിരുന്നു ഗവേഷണം. 

English summary: Eye card developed by a Kerala Professor detects worm infection in goats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com