ADVERTISEMENT
  • നിപ വൈറസ് ബാധയുള്ള വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ ഈ രോഗം മനുഷ്യരിലേക്ക് പകരാം.
  • പഴം തീനി വവ്വാലുകൾ നിപ വൈറസിന്റെ പ്രകൃതിയിലെ വാഹകരാണ്. എന്നാൽ വവ്വാലുകളിൽ നിപ വൈറസ് രോഗമുണ്ടാക്കുകയോ മരണകാരണമാവുകയോ ചെയ്യാറില്ല.
  • വവ്വാലുകളുടെ എല്ലാ സ്രവങ്ങളിലും വൈറസ് സാന്നിധ്യം ഉണ്ടാവും. എന്നാൽ, അവയെ പ്രകോപിപ്പിക്കുമ്പോഴാണ് സ്രവങ്ങളും അതുവഴി വൈറസും കൂടുതലായി പുറത്തേക്ക് എത്തുന്നത്. അതിനാൽ വവ്വാലുകളുടെ ആവാസവ്യവസ്ഥയിൽ അതിനെ ഒരു തരത്തിലും പ്രകോപിപ്പിക്കരുത്.
  • പന്നികളിലും മനുഷ്യരിലും ആണ് നിപ രോഗബാധ പ്രാഥമികമായി ഉണ്ടാകുന്നത്.  രോഗബാധയുള്ള സ്ഥലങ്ങളിലെ  മറ്റു വളർത്തുമൃഗങ്ങളിലേക്കും രോഗം പകരാം.
  • വളർത്തുമൃഗങ്ങളിൽ, പ്രത്യേകിച്ചു പന്നികളിൽ പനി, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവ കണ്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുക.
  • പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലുള്ളതുമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കരുത്.
  • കിണറുകൾ, ടാങ്കുകൾ പോലുള്ള ജലസ്രോതസ്സുകൾ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങൾ എന്നിവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കുക.
  • വളർത്തുമൃഗങ്ങളുടെ ശരീര സ്രവങ്ങൾ, വിസർജ്യവസ്തുക്കൾ എന്നിവയുമായി സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കുക.

(കടപ്പാട്: ജില്ലാ മൃഗസംരക്ഷണ ഓഫീസ്, എറണാകുളം)

English summary: Precautions will be taken to prevent spread of Nipah virus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com