ADVERTISEMENT

പൈനാപ്പിളിനു വില കൂടി. എന്നാല്‍, എപ്പോഴും പൈനാപ്പിള്‍ നിറഞ്ഞുകിടക്കുന്ന വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റില്‍ പോലും പൈനാപ്പിള്‍ ക്ഷാമം വലിയ തോതില്‍ നേരിടുകയാണ്. ഉല്‍പാദനം നേരിയ തോതില്‍ കുറഞ്ഞതോടെ പൈനാപ്പിള്‍ കിട്ടാനില്ലാത്ത സാഹചര്യമാണ്. മൂന്നു മാസം മുന്‍പ് കിലോഗ്രാമിന് പത്തില്‍ താഴെ എത്തിയ പൈനാപ്പിള്‍ വില ഇപ്പോള്‍ 34 രൂപ വരെയായി. പൈനാപ്പിള്‍ കിട്ടാനില്ലാതെ വന്നതാണ് വില കൂടാന്‍ കാരണമെന്ന് കര്‍ഷകരും വ്യാപാരികളും പറയുന്നു.

വാഴക്കുളത്തുള്ള പൈനാപ്പിള്‍ വ്യാപാരി തമിഴ്‌നാട്ടിലേക്കു കയറ്റി അയയ്ക്കാമെന്നു ഉറപ്പു നല്‍കിയിരുന്ന 5000 കിലോഗ്രാം പൈനാപ്പിള്‍ കിട്ടാതെ നല്ല വില വാഗ്ദാനം ചെയ്ത് പ്രചാരണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കോവിഡ് നിയന്ത്രണങ്ങളും തൊഴിലാളിക്ഷാമവും മൂലം പൈനാപ്പിള്‍ കര്‍ഷകരില്‍ വലിയൊരു ഭാഗവും കൃഷിയില്‍നിന്നു പിന്മാറിയതാണ് ക്ഷാമത്തിനു കാരണം.

കൂടാതെ, അന്തകവിത്തുകളെന്നു കരുതുന്ന പൈനാപ്പിള്‍ ചെടികള്‍ കായ്ക്കാത്തതും പ്രതിസന്ധി തീര്‍ത്തിരിക്കുകയാണ്. 10 ടണ്‍ പൈനാപ്പിള്‍ ഉല്‍പാദിപ്പിക്കുന്ന തോട്ടത്തില്‍ അന്തക വിത്തുകളുടെ സാന്നിധ്യം മൂലം 8 ടണ്‍ വരെയായി ഉല്‍പാദനം കുറഞ്ഞു. ഇതോടെ പല തോട്ടങ്ങളില്‍ നിന്നും പൈനാപ്പിള്‍ ചെടികള്‍ വെട്ടിമാറ്റിക്കൊണ്ടിരിക്കുകയാണെന്നു പൈനാപ്പിള്‍ കര്‍ഷകനായ ബേബി ജോണ്‍ പേടിക്കാട്ടുകുന്നേല്‍ പറഞ്ഞു.

English summary: Pineapple production in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com