ADVERTISEMENT
ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് AIMS പോര്‍ട്ടലിലൂടെ ധനസഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി നവംബര്‍ 30 വരെ നീട്ടിയതായി കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. കൃഷി നാശം സംഭവിച്ച് 10 ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശമെങ്കിലും കൂടുതല്‍ കര്‍ഷകര്‍ ദുരിതാശ്വാസ ക്യാമ്പിലും മറ്റും താമസം തുടരുന്ന പ്രത്യേക സാഹചര്യവും കര്‍ഷകരുടെ അഭിപ്രായങ്ങളും പരിഗണിച്ചാണ് തീയതി നവംബര്‍ 30 വരെ നീട്ടിയത്. കര്‍ഷകര്‍ക്ക് സ്വന്തമായോ, അക്ഷയകേന്ദ്രങ്ങള്‍ വഴിയോ, കൃഷിഭവന്‍ മുഖേനയോ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ www.aims.kerala.gov.in
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com