ADVERTISEMENT

കോവിഡ് മഹാമാരിയാലും പ്രകൃതി ദുരന്തങ്ങളാലും ദുരിതത്തിലായ ക്ഷീരകര്‍ഷകരെ സഹായിക്കുന്നത് ലക്ഷ്യമിട്ട് കേരള ഫീഡ്സ് കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് ഫീഡ് ഓണ്‍ വീല്‍സ് പദ്ധതി കരുനാഗപ്പളളി, കോഴിക്കോട് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഫീഡ് ഓണ്‍ വീല്‍സിന്റെ യാത്രാ വഴിയില്‍ ബസ് നിര്‍ത്തുന്ന സ്ഥലങ്ങളില്‍ നിന്നോ, ബസ് നിര്‍ത്തിച്ചോ കര്‍ഷകര്‍ക്ക് കേരളാ ഫീഡ്സിന്‍റെ ഉൽപന്നങ്ങള്‍ വാങ്ങാം. കേരള ഫീഡ്സിന്റെ കാലിത്തീറ്റ, കോഴിത്തീറ്റ, ആടിനുള്ള തീറ്റ എന്നിവയാണ് കർഷകർക്ക് ഫീഡ് ഓൺ വീൽസിലൂടെ ലഭ്യമാവുക. 

9447490116 എന്ന മൊബൈല്‍ നമ്പരില്‍ ആവശ്യമായ ഉൽപന്നത്തിന്റെ വിവരങ്ങളും അളവും, സ്ഥലവും, എസ്എംഎസ് നല്‍കി ബുക്ക് ചെയ്യാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

English summary: Kerala Feeds Feed on Wheels Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com