ADVERTISEMENT

മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് എറണാകുളം ജില്ലയിൽ പ്രവർത്തനം ആരംഭിക്കുന്നു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യസ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്‍ റാണിക്കുട്ടി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എറണാകുളം ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ടി. ഇന്ദിര സ്വാഗതം ആശംസിക്കുകയും ഡോ. എ. എല്‍ദോസ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. 

മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റില്‍ എക്‌സ് റേ, സ്കാനിങ്, വീണുപോയ പശുവിനെ ഉയർത്തുന്ന യന്ത്രം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിന്റെ പ്രവർത്തന സമയം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ്. വെറ്ററിനറി ഡോക്ടർ, റേഡിയോഗ്രാഫർ, ഡ്രൈവർ കം അറ്റന്‍ഡർ എന്നിവരെ കരാർ അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്. 

പശുക്കളുടേയും, എരുമകളുടേയും അതി സങ്കീർണ്ണമായ അസുഖങ്ങളില്‍ കർഷകരുടെ വീട്ടുപടിക്കലെത്തി രോഗനിർണ്ണയം നടത്തി ചികില്‍സ നൽകാന്‍ പഞ്ചായത്തിലെ വെറ്ററിനറി ഡോക്ടർക്കൊപ്പം ടെലി വെറ്ററിനറി യൂണിറ്റും പ്രവർത്തിക്കുന്നതാണ് എന്ന് ജില്ലാ പബ്ലിക് റിലേഷന്‍സ് ഓഫീസർ അറിയിച്ചു.

English summary: Tele veterinary medicine service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com