മത്സ്യക്കൃഷിയിലൂടെ എട്ടു മാസം കൊണ്ട് 1.35 ലക്ഷം രൂപ വരുമാനം ലക്ഷ്യമിട്ട് സിഎംഎഫ്ആർഐ

HIGHLIGHTS
  • 23,500 ലിറ്റർ ജലസംഭരണിയിൽ നൂതന മത്സ്യകൃഷി
  • പട്ടികജാതി കുടുംബങ്ങളെ സ്വയംസംരംഭകരാകാൻ സഹായിക്കുന്ന പദ്ധതി
cmfri-fish-farming
SHARE

നൂതന മത്സ്യകൃഷിയിലൂടെ സ്വയംസംരംഭകരാകാൻ പട്ടികജാതി കുടുംബങ്ങൾക്ക് പിന്തുണയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ പദ്ധതിയുടെ ഗുണഭോക്താക്കളായി ചേരാനെല്ലൂരിലെ പട്ടികജാതി വിഭാഗത്തിൽപെട്ട അഞ്ച് കുടുംബങ്ങളാണ് നൂതന മത്സ്യകൃഷിരീതിയായ ബയോഫ്ലോക് കൃഷിക്ക് തുടക്കമിട്ടത്. മറ്റ് മത്സ്യകൃഷി രീതികളെ അപേക്ഷിച്ച് ജലത്തിന്റെ ഉപയോഗം വളരെ കുറച്ച് മാത്രം ആവശ്യമായി വരുന്ന ഈ രീതിയിൽ 1800 ഗിഫ്റ്റ് മത്സ്യങ്ങളാണ് (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ) കൃഷി ചെയ്യുന്നത്. എട്ടു മാസം നീണ്ടുനിൽക്കുന്ന കൃഷിയിൽ നിന്നും ചുരുങ്ങിയത് 1.35 ലക്ഷം രൂപ വരുമാനമാണ് ലക്ഷ്യമിടുന്നത്. ഒരു മീനിന് 300 ഗ്രാം തൂക്കം ലഭിച്ചാൽ തന്നെ മികച്ച വരുമാനം നേടാനാകും. സാധാരണഗതിയിൽ ഇക്കാലയളവിൽ ബയോഫ്ലോക്ക് കൃഷിയിലൂടെ ഗിഫ്റ്റ് മത്സ്യത്തിന് 500 ഗ്രാം വരെ തൂക്കം ലഭിക്കും. 

മത്സ്യങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന രീതിയിൽ വിവിധ സൗകര്യങ്ങളോടെ നിർമിച്ച ടാങ്ക്, അനുബന്ധ സൗകര്യങ്ങൾ, മത്സ്യക്കുഞ്ഞുങ്ങൾ, മത്സ്യത്തീറ്റ തുടങ്ങിയവ സിഎംഎഫ്ആർഐയുടെ പദ്ധതിയിൽ കുടുംബങ്ങൾക്ക് നൽകി. അഞ്ചു മീറ്റർ വ്യാസവും 1.20 മീറ്റർ ഉയരവുമുള്ള ടാങ്കിൽ 23,500 ലീറ്റർ വെള്ളം ഉൾക്കൊള്ളും.   

കൃഷിയുടെ ഓരോ ഘട്ടവും സിഎംഎഫ്ആർഐയിലെ ഗവേഷണ സംഘം കൃത്യമായി നിരീക്ഷിക്കും. വെള്ളത്തിന്റെ ഗുണനിലവാരം നിലനിർത്തുന്നതിനായി ജലഗുണനിലവാര കിറ്റും സിഎംഎഫ്ആർഐ കർഷകർക്ക് നൽകിയിട്ടുണ്ട്. 

ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ പദ്ധതിക്കു കീഴിലായി പട്ടികജാതി കുടുംബങ്ങൾക്ക് കൂടുമത്സ്യ കൃഷി നടത്താൻ സിഎംഎഫ്ആർഐ നേരത്തെ തന്നെ സഹായം നൽകി വരുന്നുണ്ട്. എന്നാൽ, അതിനാവശ്യമായ ജലാശയ സൗകര്യങ്ങൾ ലഭ്യമല്ലാത്തവരിലേക്കും ഈ പദ്ധതിയുടെ ഗുണഫലമെത്തിക്കാൻവേണ്ടിയാണ് വീട്ടുവളപ്പിൽ തന്നെ നടത്താവുന്ന ബയോഫ്ലോക് മത്സ്യകൃഷി ഉപയോഗപ്പെടുത്തുന്നത്. എറണാകുളം ജില്ലയ്ക്ക് പുറമേ, പാലക്കാട്, തൃശൂർ, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളിലും സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ ബയോഫ്ലോക് മത്സ്യകൃഷി നടന്നുവരുന്നുണ്ടെണ്ട് സിഎംഎഫ്ആർഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഡോ. കെ. മധുവിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. മീൻകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ചടങ്ങിൽ ചേരാനെല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആരിഫ മുഹമ്മദ്, എ.എൻ. രാധാകൃഷ്ണൻ,  വി.ബി. അൻസാർ, ഡോ. കെ. മധു എന്നിവർ സംബന്ധിച്ചു. 

English summary: Biofloc tilapia farming set to help India's rural poor

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA