വീണ്ടും ക്രൂരത: പശുക്കിടാവിന്റെ നടു തല്ലിയൊടിച്ച് അയൽവാസി- വിഡിയോ

cattle-1
SHARE

വീണ്ടും ക്രൂരത. എട്ടു മാസം പ്രായമുള്ള പശുക്കിടാവിന്റെ നട്ടെല്ല് അയൽവാസി തല്ലിയൊടിച്ചെന്നു പരാതി. ഇടുക്കി കട്ടപ്പന മൈലാടുംപാറയിലാണ് ക്രൂരത നടന്നത്. തന്റെ പറമ്പിൽ കയറിയെന്ന പേരിൽ അയൽവാസി കഴിഞ്ഞ രാത്രിയാണ് കിടാവിന്റെ നടു തല്ലിയൊടിച്ചെന്നാണ് മൃഗക്ഷേമപ്രവർത്തകർ പറയുന്നത്. ഇതേത്തുടർന്ന് പശുക്കിടാവിന് എഴുന്നേൽക്കാനോ നടക്കാനോ കഴിയുന്നില്ല. പിൻകാലുകൾ പൂർണമായും തളർന്നിട്ടുണ്ട്. മൃഗക്ഷേമ കൂട്ടായ്മയായ ആനിമൽ റെസ്ക്യൂ ആൻഡ് സപ്പോർട്ട് കേരളയുടെ സമൂഹമാധ്യമ കൂട്ടായ്മയിലാണ് പശുക്കിടാവിന്റെ ദുരവസ്ഥ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. 

വിഡിയോ കാണാം

English summary: Cruelty to cattle: Pet lovers seeks action

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA