ADVERTISEMENT

വയലിലൂടെ ശരവേഗത്തിൽ പായുന്ന കന്നുകൾ. ആർത്തുവിളിക്കുന്ന കാണികൾ. കൃഷി സംസ്കൃതിയുമായി ബന്ധപ്പെട്ട ഉൽസവമായ കന്നുപൂട്ട് മത്സരം കോവിഡ് ഇടവേളയ്ക്കുശേഷം വീണ്ടും സജീവമാകുന്നു. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് കന്നുപൂട്ടു മത്സരം പ്രധാനമായും നടക്കുന്നത്. ഇതിനായി പ്രത്യേകം പരിശീലനം നൽകിയ കാളകളെയും പോത്തുകളെയുമാണ് ഉപയോഗിക്കുന്നത്. കരിയും നുകവും കെട്ടിയ ഇരു കന്നുകളെയും വളരെ വേഗത്തിൽ ഓടിച്ചുവിടുന്നു. മുന്നിലെത്തുന്നവയ്ക്കാണ് സമ്മാനം. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധമാണ് ഈ മത്സരത്തിലൂടെ പ്രകടമാകുന്നത്.

കരേക്കാട്, വളാഞ്ചേരി, പെരിന്തൽമണ്ണ, എടപ്പാൾ, തിരൂർ, മണ്ണാർക്കാട്, തൃത്താല, കുമ്പിടി, ഫെറോക്ക്, മാങ്കാവ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം മത്സരം നടക്കാറുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന കന്നുകൾക്കു കോഴിമാംസം, മുതിര, ആയുർവേദ മരുന്നുകൾ എന്നിവയെല്ലാം നൽകും. ഇവയ്ക്കു വിപണിയിൽ 40 ലക്ഷം രൂപ വരെ വില ലഭിക്കുമെന്ന് കർഷകർ പറയുന്നു.

മത്സരം കാണാൻ ദൂരദിക്കുകളിൽ നിന്നടക്കമുള്ള നൂറുകണക്കിന് കന്നുപൂട്ടു പ്രേമികൾ വയലുകളിൽ എത്താറുണ്ട്.

English summary: Cattle Race in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com