പച്ചക്കറികൾ സെഞ്ചുറി തികച്ചു കുതിക്കുന്നു; ആസൂത്രണ മികവിലൂടെ 100 മേനി വിളവു കൊയ്ത് ഒരു പഞ്ചായത്ത്

alappuzha-cherthala
ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ പച്ചക്കറി വിളവെടുപ്പ്
SHARE

പച്ചക്കറികൾക്ക് തീ വിലയുള്ള ഈ സമയത്ത് ആസൂത്രണ മികവിലൂടെ 100 മേനി വിളവു കൊയ്ത് ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത്. കൃഷിയെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഗ്രൂപ്പുകളായാണ് പച്ചക്കറിക്കൃഷി നടത്തിയത്. കൃഷി ഓഫീസറായ റോസ്മി ജോർജിന്റ നേതൃത്വത്തിൽ കൃഷിഭവൻ വഴി എല്ലാവിധ സഹായങ്ങളും എത്തിച്ചു നൽകിയാണ് ഈ കാർഷിക വിജയം നേടിയെടുത്തത്. 

alappuzha-cherthala-2
ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ പച്ചക്കറിക്കൃഷിയിടത്തിൽ കൃഷിമന്ത്രി പി. പ്രസാദ്

120 കൃഷി ഗ്രൂപ്പുകളുടെ മത്സരക്കൃഷിയിലൂടെ 50 ടണ്ണിലേറെ പച്ചക്കറികൾ വിളവെടുത്ത് പഞ്ചായത്തിൽതന്നെ വിതരണം ചെയ്തു. ഓരോ ഗ്രൂപ്പുകളിലും ആ പ്രദേശത്തെ മികച്ച കർഷകരെ ഉൾപ്പെടുത്തിയതാണ് ഇത്തരത്തിലൊരു വിജയം സാധ്യമാക്കിയത്. ഇതോടെ പച്ചക്കറികളുടെ ദൗർലഭ്യം അലട്ടാത്ത പഞ്ചായത്തായി മാറാൻ ചേർത്തല തെക്കിന് സാധിച്ചു. ഈ നേട്ടം തുടരാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാൻ കഴിഞ്ഞാൽ വലിയ നേട്ടമാകും. ‌

alappuzha-cherthala-1
ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ പച്ചക്കറി വിളവെടുപ്പ്

കഴിഞ്ഞ ദിവസം പച്ചക്കറി വിളവെടുപ്പിന് കൃഷിമന്ത്രി പി. പ്രസാദ് എത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, വൈസ് പ്രസിഡന്റ് നിബു എസ് പത്മം, കൃഷി ഓഫീസർ റോസ്മി ജോർജ്, ‌കർഷകനായ മാത്യൂസ് എന്നിവരും വിളവെടുപ്പിലുണ്ടായിരുന്നു.

English summary: Vegetable Farming Alappuzha

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA